പ്രളയ ദുരന്തം: രക്ഷാപ്രവര്ത്തനം നടത്തിയവരെ മുസ്ലിംലീഗ് ആദരിച്ചു
താനൂര്: പ്രളയത്തില് നിന്നും ആയിരങ്ങളെ രക്ഷപ്പെടുത്തിയ മത്സ്യ തൊഴിലാളികള്, താനൂര് മുനിസിപ്പല്, താനാളൂര് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്ഡ് അംഗങ്ങള്, ട്രോമാകെയര്, ലൈഫ് കെയര് മെട്രോ എന്നിവരെ താനൂര് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയും ഖത്തര് കെ.എം.സി.സി താനൂര് നിയോജക മണ്ടലം കമ്മിറ്റിയും സംയുക്തമായി ആദരിച്ചു. 35ല് പരം സന്നദ്ധ സേവകാരെയാണ് ചടങ്ങില് ആദരിച്ചത്. മുസ്ലിം ലീഗ് ദേശീയ ഒര്ഗനയിസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര് എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെഎന് മുത്തുക്കോയ തങ്ങള് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. കുട്ടി അഹമ്മദ് കുട്ടി, സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന് രണ്ടത്താണി, ഡി സിസി സെക്രട്ടറി ഒ. രാജന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെഎ റസാഖ്, മണ്ഡലം സെക്രട്ടറി എം.പി. അഷറഫ്, ട്രഷറര് നൂഹ് കരിങ്കപ്പാറ, കെഎംസിസി നേതാക്കളായ കുഞ്ഞിമോന് ക്ലാരി, അക്ബര് മങ്കട, സവാദ് വെളിയങ്കോട്, റഫീഖ് കുണ്ടോട്ടി, ബഷീര് വള്ളിക്കുന്ന്, സ്വാലിഹ് നിറമരുതുര്, മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ കെ സി ബാവ, കെ സലാം, ഇസ്മായില് പത്താംപാട്, അഡ്വ. പിപി ഹാരിഫ്, ഇ അബൂബക്കര്, യൂസഫ് കല്ലേരി, പികെ അബ്ദുസ്സലാം, സി. മുഹമ്മദ് അഷ്റഫ്, വിപിഎം അബ്ദുറഹിമാന് മാസ്റ്റര്, വികെ അബ്ദുറഹിമാന്, സികെഎം ബാപ്പു ഹാജി, പി അലി, ടിവി കുഞ്ഞന് ബാവ ഹാജി, എംപി ഹംസക്കോയ, ടിപിഎം അബ്ദുല് കരീം, അഡ്വ. കെപി സൈതലവി, ഇ.പി കുഞ്ഞാവ, ബിയ്യാത്തില് സൈതലവി, റഷീദ് മോര്യ, ജലീല് കരിങ്കപ്പാറ, കോയ ഹാജി, സലീം ബാബു താനാളൂര്, നിസാം ഒട്ടുമ്പുറം, എ. പി സൈതലവി എന്നിവര് പ്രസംഗിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]