സി.പി.എം ഇടപെടല്‍ ഫലംകണ്ടു, മലപ്പുറം ജില്ലയിലെ മൂന്ന് ഗവ. കോളജുകളില്‍ പുതിയ കോഴ്സുകള്‍,

സി.പി.എം ഇടപെടല്‍ ഫലംകണ്ടു, മലപ്പുറം ജില്ലയിലെ മൂന്ന് ഗവ.  കോളജുകളില്‍ പുതിയ കോഴ്സുകള്‍,

മലപ്പുറം: സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചത് ജില്ലയ്ക്ക് നേട്ടം. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ബിരുദ, ബിരുദാനന്തര പഠനത്തിന് കൂടുതല്‍ അവസരങ്ങളാണ് ഇതോടെ ലഭ്യമാകുന്നത്. മലപ്പുറം ഗവ. കോളേജില്‍ എംഎസ്സി (ഫിസിക്സ്), എംഎ (ഹിസ്റ്ററി), പെരിന്തല്‍മണ്ണ പിടിഎം കോളേജില്‍ എംഎസ്സി (ഫിസിക്സ്), ബിഎസ്സി (കെമിസ്ട്രി), കൊണ്ടോട്ടി ഗവ. കോളേജ് എംഎ (ഇംഗ്ലീഷ്), എംഎസ്സി (മാത്സ്) എന്നീ കോഴ്സുകളാണ് പുതുതായി അനുവദിച്ചത്.
മലപ്പുറത്തെ സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയ സിപിഐ എം ഇടപെടലാണ് ഫലംകണ്ടതെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു.

ജൂലൈ 14നാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരില്‍കണ്ട് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് നിവേദനം നല്‍കിയത്. പുതിയ കോഴ്സുകള്‍ അനുവദിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയുംചെയ്തു. ഈ ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ച് ഉടന്‍ തീരുമാനം കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

ജില്ലയിലെ മൂന്ന് സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ സിപിഐ എം ജില്ലാ കമ്മിറ്റി അഭിവാദ്യംചെയ്തു. ഇതിനായി പ്രത്യേകം മുന്‍കൈയെടുത്ത മുഖ്യമന്ത്രിയോട് പ്രത്യേക നന്ദിയുണ്ട്. പുതിയ കോഴ്സ് ആരംഭിക്കുന്നതിന് നടപടി ത്വരിതപ്പെടുത്താന്‍ മുന്‍കൈയെടുത്ത മന്ത്രിമാരായ ഡോ. തോമസ് ഐസക്ക്, കെ ടി ജലീല്‍, സി രവീന്ദ്രനാഥ്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ എന്നിവര്‍ക്കും പാര്‍ടി നന്ദി അറിയിച്ചു.

Sharing is caring!