അന്ത്യോദയ എക്‌സ്പ്രസിന് തിരൂരില്‍ സ്വീകരണം, ഇന്ന് മുതല്‍ തിരൂരില്‍ സ്‌റ്റോപ്പ്

മലപ്പുറം: അവസാനം മലപ്പുറത്തുകാരുടെ സ്വപ്‌നം പൂവണിഞ്ഞു. അന്ത്യോദയ എക്‌സ്പ്രസിന് ഇന്നു മുതല്‍ തിരൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചു.
ജനനായകരെയും വഹിച്ച് ഇന്ന് പുലര്‍ച്ചെ 3.30 ന് തിരൂരില്‍ എത്തിയ അന്ത്യോദയ എക്‌സ്പ്രസിന് റെയില്‍വെ സ്റ്റേഷനില്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.

അന്ത്യോദയ എക്‌സ്പ്രസിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിക്കാന്‍ ആഹോരാത്രം പരിശ്രമം നടത്തിയ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും, തിരൂര്‍ എം.എല്‍.എ സി.മമ്മൂട്ടിയും ആദ്യമായി തിരൂരില്‍ നിര്‍ത്തിയ അന്ത്യോദയ എക്‌സ്പ്രസിലെ യാത്രക്കാരായിരുന്നു. നേതാക്കളെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ വന്‍ആവേശത്തോടെയാണ് സ്വീകരിച്ചത്.

റിസര്‍വേഷന്‍ ഇല്ലാത്തതിനാല്‍ സാധരണകാര്‍ക്ക് വളരെ ഉപകാരപ്രദമാണ് ഈ ട്രെയിന്‍. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അടക്കമുള്ളവരുടെ നിരന്തരമായിട്ടുള്ള ശ്രമത്തിന്റെ ഫലമായിട്ടാണ് സ്റ്റോപ് അനുവദിച്ചു കിട്ടിയത്. നിരവധി തവണ ഈവിഷയവുമായി ബന്ധപ്പെട്ട് ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി റെയില്‍വേ മന്ത്രിയെ കണ്ടിരുന്നു. സ്റ്റോപ് അനുവദിച്ചു തന്ന റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന് ഇ.ടി നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Sharing is caring!