സെപ്റ്റംബര്‍ 2മുതല്‍ അന്ദ്യോദയ എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്
മലപ്പുറം: തിരൂരില്‍ അന്ദ്യോദയ എക്സ്പ്രസിന് സ്റ്റോപ് അനുവദിച്ചു. സെപ്റ്റംപ്ബെര് 2 മുതല്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി തുടങ്ങും.റിസര്‍വേഷന്‍ ഇല്ലാത്തതിനാല്‍ സാധരണകാര്‍ക്ക് വളരെ ഉപകാരപ്രദമാണ് ഈ ട്രെയിന്‍. നിരന്തരമായിട്ടുള്ള നമ്മുടെ ശ്രമത്തിന്റെ ഫലമായിട്ടാണ് സ്റ്റോപ് അനുവദിച്ചു കിട്ടിയതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി റെയില്‍വേ മന്ത്രിയെ കണ്ടിരുന്നു. സ്റ്റോപ് അനുവദിച്ചു തന്ന റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന് ഇ.ടി നന്ദി അറിയിച്ചു.
സെപ്റ്റംബര്‍ 2ന് പുലര്‍ച്ചെ 3.30 മണിക്ക് അന്ദ്യോദയ ഏക്സ്പ്രെസ്സിനെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കാമെന്നും ഇ.ടി അറിയിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]