അശാസ്ത്രീയമായ രീതിയില്‍ നാച്വറോപ്പതി ചികിത്സ നടത്തി ഗര്‍ഭിണി മരിച്ച കേസില്‍ മഞ്ചേരിയിലെ നാച്വറോപ്പതി ഡോക്ടര്‍ അറസ്റ്റില്‍

അശാസ്ത്രീയമായ രീതിയില്‍  നാച്വറോപ്പതി ചികിത്സ നടത്തി  ഗര്‍ഭിണി മരിച്ച കേസില്‍ മഞ്ചേരിയിലെ നാച്വറോപ്പതി ഡോക്ടര്‍ അറസ്റ്റില്‍

മലപ്പുറം:അശാസ്ത്രീയമായ രീതിയില്‍ നാച്വറോപ്പതി ചികിത്സ നടത്തി ഗര്‍ഭിണി മരിച്ച കേസില്‍ നാച്വറോപ്പതി ഡോക്ടര്‍ അറസ്റ്റില്‍. നാച്വറോപ്പതി ചികിത്സകനായ മമ്പാട് തോട്ടിന്റക്കര അരിമ്പ്രക്കുന്നിലെ ആബിര്‍ ഹൈദറി (33)നെയാണ് മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ കോടതി ഉത്തരവു പ്രകാരം ഇന്നലെ അറസ്റ്റു ചെയ്തത്. പറമ്പിലങ്ങാടി ഓട്ടുകരപ്പുറം മയ്യേരി നസീം അഫ്‌സലിന്റെ ഭാര്യ ഷഫ്‌നയാണ് ജനുവരി 18നു മഞ്ചേരിയിലെ ഒരു സ്വകാര്യാശുപത്രിയില്‍ നാച്വറോപ്പതി ഡോക്ടറായ ആബിര്‍ ഹൈദറിന്റെ ചികിത്സയിലിരിക്കേ മരിച്ചത്.
ഏറെ വിവാദമായ സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ അന്വേഷണം ഏറ്റെടുത്തു ചെറവന്നൂര്‍ അത്താണിക്കലിലെ മസ്ജിദ് കബറസ്ഥാനില്‍ മറവു ചെയ്ത മൃതദേഹം പുറത്തെടുത്തു തിരൂര്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പരിശോധിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നത്.

Sharing is caring!