പൊന്നാനിയില്‍ പോലീസ് മര്‍ദിച്ച ഫൈസല്‍ ബാഫഖി തങ്ങളെ മുനവ്വറലി തങ്ങളും യൂത്ത്‌ലീഗ് ഭാരവാഹികളും സന്ദര്‍ശിച്ചു

പൊന്നാനിയില്‍ പോലീസ് മര്‍ദിച്ച ഫൈസല്‍ ബാഫഖി തങ്ങളെ മുനവ്വറലി തങ്ങളും യൂത്ത്‌ലീഗ് ഭാരവാഹികളും സന്ദര്‍ശിച്ചു

മലപ്പുറം: ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളാനുള്ള പൊന്നാനി നഗരസഭയുടെ അനധികൃത നീക്കത്തെ തടഞ്ഞതിനെ തുടര്‍ന്ന് പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ച മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസല്‍ ബാഫഖി തങ്ങളെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം,ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഷ്‌റഫ് കോക്കൂര്‍, ജില്ല സെക്ട്രട്ടറി നൗഷാദ് മണ്ണിശ്ശേരി , ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, സെക്രട്ടറി വി.കെ.എം ഷാഫി ,മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഷനാവാസ് വട്ടത്തൂര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു

Sharing is caring!