പൊന്നാനിയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

പൊന്നാനിയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

പൊന്നാനി ഹാര്‍ബറില്‍ നഗരസഭ മാലിന്യം തള്ളുന്നത് തടഞ്ഞ യു.ഡി.എഫ് പ്രവര്‍ത്തകരെയും യുത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, കൗണ്‍സിലര്‍മാരായ എന്‍.ഫസലുറഹ്മാന്‍, അതീഖ് തുടങ്ങിയവരെ പോലീസ് അതിക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു പൊന്നാനി മുന്‍സിപ്പാലിറ്റി പരിധിയില്‍ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഹര്‍ത്താല്‍ ആചരിക്കുവാന്‍ യു.ഡി.എഫ് ചെയര്‍മാന്‍ വി.പി. ഹുസൈന്‍ കോയ തങ്ങള്‍, കണ്‍വീനര്‍ എം.അബ്ദുല്‍ ലത്തീഫ് എന്നിവര്‍ ആഹ്വാനം ചെയ്തു.

Sharing is caring!