വേങ്ങര കുന്നുംപുറത്ത് വന്‍ തീപിടുത്തും
വേങ്ങര: കുന്നുംപുറത്ത് വന്‍ തീപിടുത്തം. രണ്ടു കടകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം.
ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അടുത്ത തിങ്കളാഴ്ച ഉദ്ഘാടനംചെയ്യാനിരുന്ന മദീന പെയിന്റ് കട, എ.കെ.സി.ഇലക്ടിക്കല്‍സ് എന്നിവയാണ് പൂര്‍ണമായും കത്തിനശിച്ചത്. തൊട്ടടുത്തുളള എസ്.എച്ച്. ഹോം അപ്ലയന്‍സസില്‍ സാരമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇലക്ട്രിക്കല്‍സിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.സൂപ്പര്‍ സ്പെഷ്യാലിറ്റി ദന്താശുപത്രിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കടകളുടെ മുന്‍വശം നിര്‍ത്തിയിട്ടിരുന്ന രണ്ട് സ്കൂട്ടറുകളും ഒരു ബൈക്കും പൂര്‍ണമായും കത്തിനശിച്ചു. പണിനടന്നുകൊണ്ടിരുന്ന പെയിന്റ് കടയില്‍നിന്നാണ് തീ ഉയര്‍ന്നത് എന്ന് നാട്ടുകാര്‍ പറഞ്ഞു. ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനും കടകള്ക്കുളളിലെ സാധനങ്ങള്‍ മാറ്റി കൂടുതല്‍ തീ പടരുന്നത് ഒഴിവാക്കാനും ശ്രമിച്ചു. വേങ്ങര, തിരൂരങ്ങാടി പോലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. രണ്ടുമണിക്കൂറോളം ഇതുവഴിയുളള ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുത ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]