അര്‍ഹതപ്പെട്ടവര്‍ക്ക് നിഷേധിക്കരുത്: ഉബൈദുള്ള എം.എല്‍.എ

അര്‍ഹതപ്പെട്ടവര്‍ക്ക് നിഷേധിക്കരുത്: ഉബൈദുള്ള എം.എല്‍.എ

മലപ്പുറം : അര്‍ഹതപ്പെട്ടവരുടെ പെന്‍ഷന്‍ നിഷേധിക്കരുതെന്നും നിര്‍ത്തലാക്കിയ ക്ഷേമ പെന്‍ഷന്‍ പുനസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി സ്വീകരിക്കണമെന്നും പി.ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു. ജീവിച്ചിരിക്കുന്നവരെ മരണപ്പെട്ടവരെയും വാഹനമില്ലാത്തവരെ വാഹനമുള്ളവരായും തരം തിരിച്ച് ലിസ്്റ്റ് നല്‍കിയ സര്‍ക്കാര്‍ നടപടി തീര്‍ത്തും ലജ്ജാകരമാണ്.പാവപ്പെട്ട ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പെന്‍ഷന്‍ സംവിധാനം പൂര്‍ണ്ണതോതില്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഡൂര്‍ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് ക്ഷേമപെന്‍ഷന്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് നാല് മേഖലകളിലായി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ കേന്ദ്രങ്ങളില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്പി. നൗഷാദ്, ജനറല്‍ സെക്രട്ടറി മുജീബ് ടി, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ കെ ടി റബീബ് ,ഭാരവാഹികളായ എന്‍ കെ ഷാനിദ്, അജ്മല്‍ മുണ്ടക്കോട്, ശിഹാബ് പെരിങ്ങോട്ടുപുലം, ജെയ്‌സല്‍, ഹക്കീം, പി.പി ,സിദ്ധീഖലി പിച്ചന്‍,പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി. അബ്ബാസ്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്മാരായ എം.ടി ബഷീര്‍, കെ.എം സുബൈര്‍, മെമ്പര്‍മാരായ നാസര്‍ കുന്നത്ത്, എം.എസ്.എഫ് മണ്ഡലം ട്രഷറര്‍ പി.പി മുജീബ്, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് പാലോളി ആസിഫ്, ജാഫര്‍ പൊന്നേത്ത്, ഷൗക്കത്ത് ഇ കെ, സി.എച്ച് യൂസഫ് പ്രസംഗിച്ചു.

Sharing is caring!