പ്രളയക്കെടുതിയില്‍ ശരീരം ചവിട്ടുപടിയാക്കി മാറ്റിയ മലപ്പുറം താനൂര്‍ സ്വദേശി ജെയ്സലിനെ രാഹുല്‍ഗാന്ധി ഉപഹാരം നല്‍കി ആദരിച്ചു

പ്രളയക്കെടുതിയില്‍ ശരീരം ചവിട്ടുപടിയാക്കി മാറ്റിയ മലപ്പുറം താനൂര്‍ സ്വദേശി ജെയ്സലിനെ രാഹുല്‍ഗാന്ധി ഉപഹാരം നല്‍കി ആദരിച്ചു

മലപ്പുറം: പ്രളയക്കെടുതിയില്‍ തന്റെ ശരീരം ചവിട്ട് പടിയാക്കി സാഹസിക രക്ഷാ പ്രവര്‍ത്തനം നടത്തിയ മലപ്പുറം താനൂര്‍ സ്വദേശി ജെയ്സലിനെ രാഹുല്‍ ഗാന്ധി ഉപഹാരം നല്‍കി ആദരിച്ചു..
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയ ദുരന്തത്തില്‍ സ്വന്തം ജീവന്‍ പോലും ഭയപ്പെടാതെ ആയിരക്കണക്കിന് മനുഷ്യ ജീവനുകള്‍ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് കൊണ്ടുവന്ന താനൂരിലെ മത്സ്യ തൊഴിലാളികളെ നഗരസഭ ആദരിച്ചു. ഹാര്‍ബര്‍ പരിസരത്ത് നിന്ന് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ആനയിച്ച് ബസ്റ്റാന്റ് പരിസരത്തുവെച്ചാണ് സ്വീകരണം നല്‍കിയത്.

മലപ്പുറം എ.ഡി.എം.വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍ പേഴ്സണ്‍ സി.കെ.സുബൈദ അധ്യക്ഷത വഹിച്ചു. എം.പി.അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ മന്ത്രി കെ.കുട്ടി അഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സി.മുഹമ്മദ് അഷറഫ്, ടി.അറമുഖന്‍, ടി.പി.എം.അബ്ദുള്‍കരീം, പി.പി.ഷഹര്‍ബാന്‍, കെ.സലാം, കെ.ഷാഫി, താനൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ നവീന്‍, എം.ജയച്ചന്ദ്രന്‍, വൈ.പി.ലത്തീഫ്, എ.പി.മുഹമ്മദ് ഷരീഫ്, സെക്രട്ടറി പ്രമോദ് പ്രസംഗിച്ചു.

Sharing is caring!