പ്രളയക്കെടുതിയില്‍ താങ്ങായ മത്സ്യത്തൊഴിലാളികളെ താനൂര്‍ നഗരസഭ ആദരിച്ചു

താനൂര്‍: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയ ദുരന്തത്തില്‍ സ്വന്തം ജീവന് പോലും ഭയപ്പെടാതെ ആയിരക്കണക്കിന് മനുഷ്യ ജീവനുകള്‍ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് കൊണ്ടുവന്ന താനൂരിലെ മത്സ്യ തൊഴിലാളികളെ നഗരസഭ ആദരിച്ചു. ഹാര്‍ബര്‍ പരിസരത്ത് നിന്ന് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ആനയിച്ച് ബസ്റ്റാന്റ് പരിസരത്തുവെച്ചാണ് സ്വീകരണം നല്‍കിയത്. മലപ്പുറം എ.ഡി.എം.വി. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍ പേഴ്സണ്‍ സി.കെ.സുബൈദ അധ്യക്ഷത വഹിച്ചു. എം.പി.അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ മന്ത്രി കെ.കുട്ടി അഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സി.മുഹമ്മദ് അഷറഫ്, ടി.അറമുഖന്, ടി.പി.എം.അബ്ദുള്‍കരീം, പി.പി.ഷഹര്ബാന്, കെ.സലാം, കെ.ഷാഫി, താനൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ നവീന്‍, എം.ജയച്ചന്ദ്രന്, വൈ.പി.ലത്തീഫ്, എ.പി.മുഹമ്മദ് ഷരീഫ്, സെക്രട്ടറി പ്രമോദ് പ്രസംഗിച്ചു.
RECENT NEWS

മലപ്പുറത്തെ പത്താം ക്ലാസ് വിദ്യാർഥി ബസിൽ കുഴഞ്ഞു വീണ് മരിച്ചു
മലപ്പുറം: പത്താം ക്ലാസ് വിദ്യാർഥി ബസിൽ കുഴഞ്ഞ് വീണു മരിച്ചു. സ്ട്രെയ്റ്റ്പാത്ത് ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി റിഹാൻ (16) ആണ് മരിച്ചത്. മാനന്തവാടി സ്വദേശിയായ റിഹാൻ ബസിൽ നാട്ടിലേക്ക് മടങ്ങും വഴി ബസിൽ കുഴഞ്ഞ് വീഴുകയായിരുന്നു. അവശ [...]