ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി പി.വി അബ്ദുല്‍ വഹാബ് എം.പി
മലപ്പുറം: പ്രളയത്തില്‍ ദുരിതത്തിലായ കേരളീയര്‍ക്ക് കൈത്താങ്ങായി പി.വി അബ്ദുല്‍ വഹാബ് എം.പി രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് ഇന്‍ഡസ് മോട്ടോഴ്സിന്റെ ഒരു കോടിരൂപയുടെ ചെക്ക് ഇന്‍ഡസ് മോട്ടോഴ്സ് സി.എം.ഡി കൂടിയായ പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇതിന് പുറമെ എം.പി എന്ന നിലയിലുള്ള തനിക്ക് ലഭിക്കുന്ന ഒരു മാസത്തെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും തീരുമാനിച്ചു.
ഇതിന് പുറമെ എം.പിക്ക് കീഴില്‍ എരഞ്ഞിമങ്ങാട് ജെ.എസ്.എസിന് 90 ശതമാനം ആദിവാസികളുള്ള 286പേരടങ്ങുന്ന ദുരിതാശ്വാസ ക്യാമ്പും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്‍ഡസ് മോട്ടോര്‍സ് തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം ആയ 25ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]