ദുരിതബാധിതര്‍ക്ക് പതിനായിരത്തിലധികം പുസ്തകങ്ങള്‍ നല്‍കി ‘എന്റെ താനൂര്‍’

ദുരിതബാധിതര്‍ക്ക് പതിനായിരത്തിലധികം പുസ്തകങ്ങള്‍ നല്‍കി ‘എന്റെ താനൂര്‍’

താനൂര്‍: ദുരിത ബാധിതര്‍ക്ക് താനൂരിന്റെ കൈത്താങ്ങ്. പ്രളയ മേഖലയില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുപുസ്തകങ്ങളും, പഠനോപകരണങ്ങളും നല്‍കിയത് വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ വികസന പദ്ധതിയായ ‘എന്റെ താനൂരാണ്.
താനൂര്‍, തിരൂര്‍ ഭാഗങ്ങളിലും വയനാട്ടിലുമാണ് ഇവ വിതരണം ചെയ്തത്. വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, വസ്ത്രങ്ങള്‍, പലചരക്ക് സാധനങ്ങള്‍, അരി തുടങ്ങിയവയും ഇതോടൊപ്പം നല്‍കുന്നുണ്ട്. താനൂരില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ലക്ഷ്മീനാരായണന്‍ മാസ്റ്റര്‍ക്ക് പുസ്തകങ്ങള്‍ നല്‍കി കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

Sharing is caring!