എം.എസ്.എഫ് പഠനോപകരണ വിതരണത്തിന് തുടക്കം

എം.എസ്.എഫ് പഠനോപകരണ വിതരണത്തിന് തുടക്കം

പടിഞ്ഞാറത്തറ:കാലവര്‍ഷക്കെടുതി ദുരിതം വിതച്ച പ്രദേശങ്ങളില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാനായി കൂടെനില്‍ക്കാം കൂടപ്പിറപ്പുകള്‍ക്കായി എന്ന പ്രമേയത്തില്‍ എം. എസ്. എഫ്. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പഠനോപകരണ വിതരണത്തിന്റെ സംസ്ഥാന തല ഉത്ഘാടനം വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തില്‍ വച്ച് എം.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. നവാസ് നിര്‍വ്വഹിച്ചു. കാലവര്‍ഷ കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടു പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികളുടെ പഠനം മുടങ്ങരുതെന്നും പ്രതിസന്ധി ഘട്ടത്തില്‍ അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ എംഎസ്എഫ് ഉണ്ടെന്നും ബോധ്യപ്പെടുത്തി കൊണ്ടാണ് പഠനോപരണങ്ങള്‍ വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ പ്രളയം ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്, നോട്ട് പുസ്തകങ്ങള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, കുട, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍,റെയിന്‍ കോട്ട്,പേന, പെന്‍സില്‍ തുടങ്ങിയ പഠനോപരണങ്ങള്‍ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍
നേതൃത്വത്തില്‍ സ്വാന്തന വാഹനം മുഖേന പഠനോപകരണങ്ങള്‍ ശേഖരിച്ചിരുന്നു.

എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് വടക്കയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെബി നസീമ പഠനോപകരണങ്ങള്‍ ജി.എച്.എസ്.എസ്. പടിഞ്ഞാറത്തറയിലെ പ്രധാന അധ്യാപകന്‍ ബിജു മാസ്റ്ററിനു കൈമാറി.എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സാജു, സെക്രട്ടറി സിറാജുദ്ധീന്‍ നദ്വി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം മുഹമ്മദ് ബഷീര്‍ , യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ്,എംഎസ്എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നി, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് മുനീര്‍ വടകര, ജനറല്‍ സെക്രട്ടറി അജ്മല്‍ കെ,സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പിപി ഷൈജല്‍, ലുക്മാന്‍ ഹകീം വിപിസി, മമ്മൂട്ടി കളത്തില്‍ പി. അബു,സി.ഇ. ഹാരിസ്, പി.സി. മമ്മൂട്ടി,ജി ആലി,സികെ ഗഫൂര്‍,മുസ്തഫ ആസിഫ് കുപ്പാടിത്തറ,ഫഹ് മിദ,സാജിത, അസറുദ്ധീന്‍ കല്ലായി,നിയാസ് മടക്കിമല,ഷാനിദ് മായന്‍, റമീസ് ചെതലയം,റമീസ് പനമരം,സോനു റിബിന്‍, അശ്മല്‍ എന്നിവര്‍ സംസാരിച്ചു.മോട്ടിവേഷന്‍ ക്ലാസ്സിനു നിയാസ് മടക്കിമല നേത്രത്വം നല്‍കി

Sharing is caring!