പെരുന്നാളിന് ബൈക്കില്‍ ടൂറ് പോയ മലപ്പുറത്തുകാരനായ യുവാവ് അപകടത്തില്‍മരിച്ചു

പെരുന്നാളിന് ബൈക്കില്‍ ടൂറ് പോയ മലപ്പുറത്തുകാരനായ  യുവാവ് അപകടത്തില്‍മരിച്ചു

തിരുന്നാവായ: പെരുന്നാളിന് ബൈക്കില്‍ ടൂറ് പോയ മലപ്പുറത്തുകാരനായ യുവാവ് അപകടത്തില്‍മരിച്ചു. പെരുന്നാളിന് ബൈക്കില്‍ സുഹൃത്തിനോടൊപ്പം വിനോദ സഞ്ചാരത്തിന് പോയ കോന്നല്ലൂര്‍ പരിയാരത്ത് അഷ്‌റഫിന്റെ മകന്‍ സര്‍ഫാസ് (23) ആണ് കോഴിക്കോട് വെച്ച് അപകടത്തില്‍പ്പെട്ട് മരിച്ചത്. എതിരെ വന്ന കാര്‍ പെട്ടെന്ന് തിരിക്കുകയും കാറിനിടിക്കുകയും ബൈക്കിനെ പിന്നിലിരുന്നിരുന്ന ഷര്‍ഫാസ് തെറിച്ച് വീഴുകയായിരുന്നു. ഗുരുതര പരിക്ക് പറ്റി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു
കൂടെ യാത്ര ചെയ്തിരുന്ന അയല്‍വാസിയും സുഹൃത്തുമായ ജംഷിക്ക് നിസ്സാര പരിക്കേറ്റു
മാതാവ് സെലിനയാണ്
സഹോദരങ്ങള്‍ അജ്മല്‍, അല്‍ഫാസ്, അഫ്‌ന , കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊണ്ടുവന്ന് കൈത്തക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി

Sharing is caring!