ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മുസ്ലിംലീഗിന്റെ കൈതാങ്ങ്

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മുസ്ലിംലീഗിന്റെ കൈതാങ്ങ്

 

പൂക്കോട്ടുംപാടം: മുസ്ലിംലീഗ് അമരമ്പലം പഞ്ചായത്ത് കമ്മറ്റി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ മഴക്കെടുതി മൂലം രണ്ട് മാസത്തോളം മായി തൊഴില്‍ ഇല്ലാതെ ദുരിതം അനുഭവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇരുന്നൂറോളം പെരുന്നാള്‍ ഓണ കിറ്റുകള്‍ വിതരണം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ ജസ്മല്‍ പുതിയറ ഉല്‍ഘാടനം ചെയ്തു.മണ്ഡലം ഉപാദ്ധ്യക്ഷന്‍ പി.എം. സീതി കോയ തങ്ങള്‍ വിതരണോല്‍ഘാടനം നിര്‍വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ അഷ്‌റഫ് മുണ്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. റിലീഫ് സെല്‍ സെക്രട്ടറി അസീസ് കെ ബാബു സ്വാഗതം പറഞ്ഞു. ദുബായ് കെ.എം സി .സി അഷ്‌റഫ് പരി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി അന്‍വര്‍ കൈ നോട്ട്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ് , ദളിത് ലീഗ് മണ്ഡലം സെക്രട്ടറി ഗോപാലന്‍ തരിശ്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഫവാസ് ചുള്ളിയോട്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ എന്‍ കുഞ്ഞാപ്പ ഹാജി, അബ്ദുള്ള മാസ്റ്റര്‍, പി.ടി അബ്ദുളള, കുഞ്ഞിമുഹമ്മദ് കരുവാന്‍ തൊടി,പി സലാം, കെ.മുഹമ്മദ്, നിസാര്‍ അബ്ദുല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!