ദുരന്തമുഖത്ത് സ്വന്തംശരീരം ചവിട്ടുപടിയാക്കി മാറ്റിയ ജൈസലിനെ മന്ത്രി ആദരിച്ചു

താനൂര്‍: ദുരന്തമുഖത്ത് സ്വന്തം ശരീരം ചവിട്ടുപടിയാക്കി മാറ്റിയ ജൈസലിന് ആദരവുമായി മന്ത്രി ഡോ.കെ ടി ജലീല്‍ ജൈസലിന്റെ വീട്ടിലെത്തി ഷാളണിയിച്ചു കോര്‍മന്‍ കടപ്പുറം സ്വദേശിയായ ജൈസല്‍ താമസിക്കുന്ന ചിറമംഗലത്തെ വീട്ടിലാണ് മന്ത്രി എത്തിയത്. ഉച്ചയൂണിന് വീട്ടിലെത്തുമെന്നറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളും, ബന്ധുക്കളും കാത്തിരിപ്പിലായിരുന്നു. വൈകീട്ട് ഏഴോടെയാണ് മന്ത്രി ജൈസലിന്റെ വീട്ടിലെത്തിയത്. മത്സ്യതൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരന്‍, മത്സ്യത്തൊഴിലാളി യൂണിയന് ജില്ലാ ട്രഷറര്‍ കെപിഎം കോയ, ഏരിയ കമ്മിറ്റി അംഗം ടി കാര്ത്തികേയന്, ലോക്കല്‍ സെക്രട്ടറി ജയചന്ദ്രന് എന്നിവരും സന്ദര്‍ശനവേളയിലുണ്ടായിരുന്നു. #
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]