ഓണാഘോഷത്തിനും പൊലിമയില്ല

ഓണാഘോഷത്തിനും പൊലിമയില്ല

മലപ്പുറം: ദുരിതപ്രളയത്തില്‍നിന്നും നട് കരകയറിക്കൊണ്ടിരിക്കുന്നതിനിടയില്‍ പൊന്നോണംവന്നെത്തി. ഓണത്തെ വരവേല്‍ക്കാന്‍ ജനംഇന്ന് ഉത്രാടപ്പാച്ചിലിന്റെ തിരക്കിലേക്ക്. അവസാനവട്ട ഒരുക്കങ്ങള്‍ക്കുള്ള ഓട്ടത്തില്‍ വിപണിയും സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ഓണവിപണി ഇന്നലെയും വേണ്ടത്ര ഉണരാത്തത് കച്ചവടക്കാരെ നിരാശപ്പെടുത്തി. സാധാരണ ഗതിയില്‍ ഓണവിപണി കൂടുതല്‍ സജീവമാകുന്ന ദിനമാണ് ഇന്നെന്നതിനാല്‍ ഏറെ പ്രതീക്ഷയിലാണ് വ്യാപാരികള്‍. പച്ചക്കറികളും മറ്റു സാധനങ്ങളും വാങ്ങാനെത്തുന്നവരുടെ തിരക്കും വര്‍ദ്ധിക്കും. തെരുവോരങ്ങളിലും വഴിവാണിഭങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അത്ര സജീവമല്ല. സപ്ലൈക്കോ ഓണം വിപണിയില്‍ ഇന്നലെയും നല്ല തിരക്കായിരുന്നു. സഹകരണ ബാങ്കുകളുടെ നേതൃത്വത്തിലും പ്രത്യേക മേളകള്‍ തുടങ്ങി. അവശ്യ സാധനങ്ങള്‍ക്കുള്ള വിലക്കുറവാണ് പ്രധാന ആകര്‍ഷണം.കടുത്ത പ്രളയത്തെ തുടര്‍ന്ന് പെരുന്നാള്‍, ഓണം വിപണി വേണ്ടത്ര ഉണരാത്തത് കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി. പ്രധാന വ്യാപാര കേന്ദ്രങ്ങളിലടക്കം ദിവസങ്ങളായി കച്ചവടം തീരെ കുറവാണ്. വസ്ത്ര വിപണിയില്‍ കച്ചവടം നന്നേകുറഞ്ഞു. പെരുന്നാള്‍, ഓണം ലക്ഷ്യമിട്ടിറക്കിയവ വിറ്റുപോവാത്തത് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്ന് വ്യാപാരികള്‍ പറയുന്നു.വിവിധതരം പൂക്കള്‍ വിപണിയിലുണ്ടെങ്കിലും പ്രളയം പൂവിപണിയെയും തളര്‍ത്തിയിട്ടുണ്ട്.
ഓണം വിപണിയില്‍ വിലകയറ്റത്തില്‍ ഒന്നാമന്‍ പയറാണ് പ്രളയക്കെടുതി മൂലം30 രൂപയില്‍ നിന്ന് 130 രൂപയായാണ് പയറിന്റെ വില വര്‍ദ്ധനവ്.പയറിന്റെ വില വര്‍ദ്ധനവ് ഓണം വിപണിയെ കാര്യമായി ബാധിച്ചു.നേരത്തെ30 രൂപ വിലയുണ്ടായിരുന്ന പയറിന് ദിവസങ്ങള്‍ക്കം 130 രൂപയായി വര്‍ധിച്ചു . കേരളത്തിലുണ്ടായ പ്രളയം കാര്യമായികൃഷിയെ ബാധിച്ചതും പയറിന്റെ ലഭ്യത കുറവുമാണ് ഇത്തരമൊരു വില കയറ്റത്തിനു കാരണം.പ്രളയത്തെ തുടര്‍ന്ന് പയര്‍ കൃഷികള്‍ നശിച്ചതിനെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മറ്റു പച്ചക്കറി ഉല്പന്നങ്ങള്‍ക്കും വില വര്‍ധിച്ചത് ഓണ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രളയ ദുരിതത്തില്‍ നിന്നും കരകയറുന്ന ജനങ്ങള്‍ളെ വില വര്‍ദ്ധനവ് കാര്യാമായി ബാധിക്കും.
വിദ്യാലയങ്ങള്‍, വിവിധ ഓഫീസുകള്‍, സംഘടനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്താറുള്ള ഓണപ്പൂക്കള മത്സരങ്ങള്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കിയതും തിരിച്ചടിയിയായി.
വിപണിയില്‍ പൂവിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ വലിയ കുറവുണ്ട്. ഗുണ്ടല്‍പ്പേട്ട, തോവാള, മൈസൂരു, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പൂക്കളെത്തിയിരുന്നത്.
കേരളത്തിലെ വിപണി തളര്‍ന്നതോടെ ഇവിടങ്ങളിലെ കര്‍ഷകര്‍ക്കും തിരിച്ചടിയായി. കഴിഞ്ഞ തവണ 500 രൂപയുണ്ടായിരുന്ന അരളിയുടെ വില പകുതിയായും 180 രൂപയായിരുന്ന മല്ലികയ്ക്ക് നൂറ് രൂപയായും കുറഞ്ഞു. ജമന്തിയുടെ വില നൂറ് രൂപ കുറഞ്ഞ് മൂന്നൂറായി. വാടാമല്ലിക്ക് 150 രൂപയാണ് വില.

Sharing is caring!