കേരളത്തിന് യു.എ.ഇയുടെ 700 കോടി രൂപയുടെ സഹായം

മലപ്പുറം: പ്രളയക്കെടുതിയില്‍ വലയുന്ന വലയുന്ന കേരളത്തിന് യു.എ.ഇയുടെ 700 കോടി രൂപയുടെ സഹായം. കേരളത്തിന് യു.എ.ഇ 700 കോടി രൂപ സഹായം വാഗ്ദാനം ചെയ്തതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്.
യു.എ.ഇ ഭരണാധികാരി പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചെന്നും യു.എ.ഇയോടുള്ള കേരളത്തിന്റെ നന്ദി അറിയിക്കുന്നതായും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസി മലയാളികളുടെ സഹായവും വലിയ രീതിയില്‍ ലഭിച്ചിട്ടുണ്ടെന്നും പുതിയൊരു കേരളമാണ് ഇനി കെട്ടിപ്പടുക്കേണ്ടെതെന്നും പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് നിര്‍ദ്ദേശിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘നബാര്‍ഡിനോട് സഹായം ആവശ്യപ്പെടും. വായ്പാ പരിധി നാലരശതമാനമാക്കി ഉയര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് വഴി 10,500 കോടി അധിക വായ്പ സമാഹരിക്കാനാകും.’
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. വായ്പാ തിരിച്ചടവിന് ദുരിതാശ്വാസക്യാംപില്‍ പോയി പണം ആവശ്യപ്പെടരുതെന്നും മുഖ്യമന്ത്രി അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയ്ക്ക് 2800 കോടി അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രളയക്കെടുതി വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
RECENT NEWS

ദാറുൽഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം; 212 ഹുദവി പണ്ഡിതർ കൂടി കർമവീഥിയിൽ
തിരൂരങ്ങാടി: രാജ്യത്തിനകത്തും പുറത്തും സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതുമാതൃക സൃഷ്ടിക്കുന്ന ദാറുൽഹുദാ ഇസ്ലാമിക സർവ്വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. വാഴ്സിറ്റിയുടെ 26-ാം ബാച്ചിൽ നിന്ന് 12 വർഷത്തെ പഠനവും രണ്ടു വർഷത്തെ [...]