വെള്ളക്കെട്ടില്‍ രാത്രിയില്‍ കക്കൂസ് മാലിന്യം തള്ളി രൂക്ഷമായ ഗന്ധത്തെ തുടര്‍ന്ന് ബ്ലീച്ചിങ്ങ് പൗഡര്‍ വിതറി

വെള്ളക്കെട്ടില്‍ രാത്രിയില്‍
കക്കൂസ് മാലിന്യം തള്ളി
രൂക്ഷമായ ഗന്ധത്തെ തുടര്‍ന്ന്
ബ്ലീച്ചിങ്ങ് പൗഡര്‍ വിതറി
കോട്ടക്കല്‍: എടരിക്കോട് തിരൂര്‍ റേഡിനരികിലെ വെള്ളക്കെട്ടില്‍ രാത്രിയില്‍ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാത്രിയാണ് മാലിന്യം തള്ളിയത്. രൂക്ഷമായ ഗന്ധത്തെ തുടര്‍ന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പ്രദേശത്ത് ബ്ലീച്ചിങ്ങ് പൗഡര്‍ വിതറി
നിയന്ത്രണം വിട്ട ലോറി നാലു
വാഹനങ്ങളിലിടിച്ചു യുവതി മരിച്ചു
കോട്ടക്കല്‍: നിയന്ത്രണം വിട്ട ലോറി നാലു വാഹനങ്ങളിലിടിച്ചു യുവതി മരിച്ചു ഏഴു പേര്‍ക്ക് പരിക്കേറ്റു. ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കല്‍ കലകപ്പാറ വിജയന്റെ ഭാര്യ രാധ (48) ആണു മരണപ്പെട്ടത്. പരിക്കേറ്റ കലകപ്പാറ വിജയന്‍(55), കൊളത്തൂപറമ്പ് കാരാട്ട് വേലായുധന്‍ (55), പുത്തൂര്‍ കുണ്ടില്‍ മുഹമ്മദ് നവാസ് (26), ചണ്ടായ പുര വാക്കയില്‍ സുകുമാരന്‍ (50), തമിഴ്‌നാട് തിരുനല്‍വേലി സ്വദേശി രാംരാജ് (35), ചെമ്മാട് നിശ (38), ചെമ്മാട് വിജയ (57), എന്നിവരെ ചങ്കുവട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട രാധ യുടെ ഭര്‍ത്താവ് വിജയന്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചാപ്പനങ്ങാടി ഭാഗത്തു നിന്നു വരികയായിരുന്ന ലോറി രണ്ടു ഓട്ടോ ഒരു കാര്‍ ഒരു സ്‌കൂട്ടര്‍ എന്നിവയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിജയനും ഭാര്യയും സ്‌കൂട്ടറില്‍ കോട്ടക്കലിലേക്കു വരികയായിരുന്നു. പുത്തൂര്‍ ഉദരാണി റോഡരികില്‍ വെച്ചാണ് ഇവരെ ലോറി ഇടിച്ചു തെറിപ്പിച്ചത്.
മകള്‍: രാഗിമരുമകന്‍: അരുണ്‍
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]