കീഴുപറമ്പില്‍ വെള്ളത്തിലായ പ്രദേശങ്ങളില്‍ അടിയന്തിര സഹായം വേണം: പി കെ ബഷീര്‍ എം എല്‍ എ

കീഴുപറമ്പില്‍ വെള്ളത്തിലായ പ്രദേശങ്ങളില്‍ അടിയന്തിര സഹായം വേണം: പി കെ ബഷീര്‍ എം എല്‍ എ

കീഴുപറമ്പ്: കീഴുപറമ്പ് പഞ്ചായത്തിലെ നാല് വാര്‍ഡുകളിലെ 250ഓളം വീടുകളും, റോഡുകളും, കൃഷിയും മൂന്നു മീറ്ററോളം വെള്ളത്തിനടിയിലാണെന്ന് പി കെ ബഷീര്‍ എം എല്‍ എ. കോടി കണക്കിന് രൂപയുടെ കൃഷി നാശമാണ് ഈ മേഖലയില്‍ സംഭവിച്ചത്. സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ ഈ പ്രദേശത്ത് വേണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു.

കീഴുപറമ്പ് പഞ്ചായത്തിലെ ഓത്തുപള്ളിപ്പുറായി, കല്ലിങ്കല്‍, കിണറ്റിങ്കണ്ടി, വാളക്കര, കൂത്തുപറമ്പ് അങ്ങാടി, കീഴുപറമ്പ് അങ്ങാടി എന്നീ പ്രദേശങ്ങളിലെ മുഴുവന്‍ റോഡുകളും, വീടുകളും, കൃഷിയും മൂന്നു ദിവസമായി വെള്ളത്തിനടിയിലാണ്. പി കെ ബഷീര്‍ എം എല്‍ എ ഇന്നലെ ഈ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.

മഴക്കാല ദുരന്തം സംസ്ഥാനത്ത് തന്നെ രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് കീഴുപറമ്പ് പഞ്ചായത്തെന്ന് എം എല്‍ എ പറഞ്ഞു. ജനങ്ങള്‍ ആകെ ദുരിതത്തിലാണ്. ഇവര്‍ക്ക് ആശ്വാസമേകാനുള്ള നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളണമെന്ന് അദ്ദേഹം ജില്ലാ-സംസഥാന ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു.

Sharing is caring!