മലപ്പുറം ജില്ലയില്‍ 143ക്യാമ്പുകളിലായി 22086 പേര്

മലപ്പുറം: മലപ്പുറം ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്നു കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ മാത്രം 70 പുതിയ ക്യാമ്പുകള്‍ തുടങ്ങി. ഇതോടെ ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 143 ആയി. നിലമ്പൂര്‍ താലൂക്കില്‍ 26 ക്യാമ്പുകളിലായി ആകെ 2434 പേരാണുള്ളത്. പൊന്നാനി താലൂക്കില്‍ 16 ക്യാമ്പുകളിലായി 1101 പേര് താമസിക്കുന്നു. കൊണ്ടോട്ടി താലൂക്കില്‍ ആറ് ക്യാമ്പുകളിലായി 2382 പേരാണുള്ളത്. ഏറനാട് താലൂക്കില്‍ 31 ക്യാമ്പുകളിലായി 3757 പേര് താമസിക്കുന്നു. തിരൂരങ്ങാടി താലൂക്കില്‍ 20 ക്യാമ്പുകളിലായി 3875 പേരാണുള്ളത്. തിരൂര്‍ താലൂക്കില്‍ 17ക്യാമ്പുകളില്‍ 6964 പേരാണ് താമസിക്കുന്നത്. പെരിന്തല്‍മണ്ണ താലൂക്കില്‍ 27 ക്യാമ്പുകളിലായി 1573 പേരാണുള്ളത്.
ക്യാമ്പുകളിലെല്ലാം ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ യഥേഷ്ടം ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ സന്നദ്ധ സംഘടനകളും വ്യക്തികളും നല്കിയ സാധനങ്ങളും ക്യാമ്പുകളില്‍ കലക്ടറേറ്റിലെയും താലൂക്കുകളിലെയും കണ്ട്രോള് റൂമുകള്‍ മുഖേനെ എത്തിക്കുന്നുണ്ട്. ഓരോ ക്യാമ്പുകളിലും റവന്യൂ, പഞ്ചായത്ത്, ആരോഗ്യ വകുപ്പുകളിലെ ഓരോ ഉദ്യോസ്ഥരുടെ മേല്‍നോട്ടം മുഴുസമയം ക്യാമ്പിലുണ്ട്.
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ [...]