ഏറനാട് മണ്ഡലത്തിലെ മഴക്കെടുതി അതീവഗുരുതരം: പി കെ ബഷീര്‍ എം എല്‍ എ

എടവണ്ണ: ഏറനാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്നലെ 1700ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചതായി പി കെ ബഷീര്‍ എം എല്‍ എ. പതിനഞ്ചാം തിയതി രാത്രിയും, 16ന് രാവിലെയുമായി 12 ഇടങ്ങളിലാണ് ഏറനാട് മണ്ഡലത്തില്‍ ഉരുള്‍പൊട്ടിയതെന്ന് എം എല്‍ എ പറഞ്ഞു. ഏറനാട്ടെ മഴക്കെടുതി അതീവഗുരുതര അവസ്ഥയിലാണെന്ന് എം എല്‍ എ പറഞ്ഞു. അപകട മേഖലയില്‍ ഉള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും എം എല്‍ എ അറിയിച്ചു.
ഉരുള്‍പൊട്ടലില്‍ ഏഴു പേര്‍ മരിച്ച (സുന്ദരൻ 48, സരോജിനി 45, മാതാ 70, തിരുത 68, ഉണ്ണിക്കൃഷ്ണൻ 26, അമ്പിളി എന്ന ചിഞ്ചു 19, ശിബ് ലി 12) ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം ആദിവാസി കോളനിയും, എടവണ്ണ പഞ്ചായത്തിൽ പട്ടീരി രാജേഷിന്റെ ഭാര്യ നിഷ 28 മരണപ്പെട്ട കൊളപ്പാടും മറ്റ് ദുരന്ത പ്രദേശങ്ങളും എം എല്‍ എ സന്ദര്‍ശിച്ചു. കൂടുതല്‍ ജീവഹാനി ഉണ്ടാകാതെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് എം എല്‍ എ പറഞ്ഞു.
ഏറനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി വന്‍ നാശനഷ്ടമാണ് മഴക്കെടുതി മൂലം ഉണ്ടായിരിക്കുന്നത്. ഒട്ടേറെ ആളുകള്‍ മരിക്കുകയും ചെയ്തു. കുഴിമണ്ണ പഞ്ചായത്തിൽ കുഴിയംപറമ്പിൽ കമ്മുക്കപറമ്പിൽ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ അബദുൽ ഹക്കിം (20 വയസ്സ്) എന്ന വിദ്യാര്‍ഥിയാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ടത്. ജനങ്ങള്‍ ജലാശയങ്ങളുടെ സമീപത്ത് പോകുന്നതും, വെള്ളത്തില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്ന എം എല്‍ എ ആവശ്യപ്പെട്ടു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]