മലപ്പുറത്ത് വൈദ്യുതി എപ്പോള്‍ ലഭിക്കും? കെ എസ് ഇ ബി പ്രതികരിക്കുന്നു

മലപ്പുറത്ത് വൈദ്യുതി എപ്പോള്‍ ലഭിക്കും? കെ എസ് ഇ ബി പ്രതികരിക്കുന്നു

മലപ്പുറം: നഗരത്തില്‍ 90 ശതമാനത്തോളം ട്രാന്‍സ്‌ഫോര്‍മറുകളും ജനങ്ങളുടെ സുരക്ഷ കണക്കാക്കി ഓഫ് ചെയ്തിരിക്കുകയാണെന്നും, പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കെ എസ് ഇ ബി അധികൃതര്‍. കെ എസ് ഇ ബിയുടെ പരപ്പനങ്ങാടി റൂട്ടിലെ ഓഫിസിലടക്കം വെള്ളം കയറിയിരിക്കുകയാണ്. ഈ സമയത്ത് ജനങ്ങളുടെ സുരക്ഷ നോക്കിയുള്ള നടപടികളാണ് കെ എസ് ഇ ബി കൈക്കൊള്ളുന്നത്. അതിനാല്‍ വെള്ളത്തില്‍ മുങ്ങിയതും, അപകട സാധ്യത ഉള്ളതുമായ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്തിരിക്കുകയാണ്.

വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ഇവ ഓണ്‍ ചെയ്യുന്നതാണെന്നും, കേടായ ട്രാന്‍സ്‌ഫോര്‍മറുകളും, ലൈനുകളും നന്നാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതാണെന്നും കെ എസ് ഇ ബി അറിയിച്ചു. പുഴയോരങ്ങളിലും, താഴ്ന്ന പ്രദേശങ്ങളിലുമുള്ള ട്രാന്‍സ്‌ഫോര്‍മറുകളാണ് ഓഫ് ചെയ്തിരിക്കുന്നത്. വെള്ളം ഇറങ്ങാതെ ഇവ ഓണ്‍ ചെയ്യാനാകില്ല. അതുകൊണ്ട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.

വളരെയധികം ആളുകള്‍ വൈദ്യുതി എപ്പോള്‍ ലഭ്യമാകുമെന്ന് പറഞ്ഞ് വിളിക്കുന്നുണ്ട്. ഇപ്പോള്‍ ഒന്നും പറയാനാകാത്ത സ്ഥിതിയാണ്. മലപ്പുറം കുന്നുമ്മല്‍ ഉയര്‍ന്ന പ്രദേശത്ത് ആയതിനാല്‍ അവിടെ വൈദ്യുതി നല്‍കാന്‍ കഴിയുന്നുണ്ട്. കെ എസ് ഇ ബി ഓഫിസില്‍ അടക്കം ഒരുപക്ഷേ വൈദ്യുതി ഓഫ് ചെയ്യേണ്ടി സ്ഥിതി സംജാതമാകാന്‍ സാധ്യതയുണ്ട്.

Sharing is caring!