വെട്ടത്തെ ദുരിതാശ്വാസ ക്യാമ്പില്‍ നൂറിലധികം കുടുംബങ്ങള്‍

തിരൂര്‍: പ്രളയത്തില്‍ തിരൂര്‍ താലൂക്കിലെ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. തിരൂര്‍ വെട്ടംപഞ്ചായത്തില്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നിലവില്‍ നൂറിലധികം കുടുംബങ്ങളാണുള്ളത്. അഞ്ഞൂറിധികംപേര് അടങ്ങുന്ന ക്യാമ്പ് പ്രവര്‍ത്തിക്കുന്നത് വെട്ടം ആലിശേരി എ.എം.യു.പി സ്കൂളിലാണ്.
നാട്ടുകാരുടേയും സ്കൂള്‍ ജീവനക്കാരുടേയും പൂര്‍ണ സഹായ സഹകരണത്തോടെയാണ് ഇവിടെ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലുള്ളവരാണ് ക്യാമ്പിലുള്ളത്. ഭാരതപ്പുഴ, കനോലി കനാല്‍, തിരൂര്‍പൊന്നാനി പുഴ എന്നിവിടങ്ങളില്‍നിന്നും വെള്ളം കയറിയതാണ് ഇവിടുത്തെ കുടുംബങ്ങളെ വീട്ടില്‍നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചത്. ഇതിനുപുമെ ചെറിയ തോടികളും പാടശേഖരങ്ങളുംവരെ നിറഞ്ഞു കവിഞ്ഞു വീടുകളിലെത്തിയതും കുടുംബങ്ങള്‍ക്ക് ദുരിതം സൃഷ്ടിച്ചു.
തിരൂര്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്.വെട്ടം, പുറത്തൂര്‍, ചെമ്പ്ര ഗ്രാമങ്ങളാണ് പൂര്‍ണ്ണമായും ഒറ്റപ്പെട്ടത്.നൂറു കണക്കിനു വീടുകള്‍ വെള്ളത്തിനടിയിലായി.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]