പ്രശ്നങ്ങളും പരാതികളും അറിയിക്കാന്‍ മലപ്പുറം ജില്ലക്കാര്‍ക്ക് പ്രത്യേക വാട്സ്ആപ് നമ്പര്‍ ജില്ലാ ഭരണകൂടം നടപടിയെടുക്കും

മലപ്പുറം: പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങളും പരാതികളും ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി 9383464212 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശമായി നല്‍കാവുന്നതാണ്. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ എന്നിവയും ഈ നമ്പറില്‍ അയക്കാം.
പൊന്നാനി തുറമുഖത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയി കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കോസ്റ്റല്‍ ഗാര്‍ഡിന്റെ ആര്യ മാന്‍ കപ്പലില്‍ ഇവരെ എറണാകുളത്ത് എത്തിച്ചു. ഈ മാസം 13 ന് രാവിലെയാണ് ഇവര്‍ മത്സ്യ ബന്ധനത്തിനായി കടലില്‍ പോയത്. ഓഗസ്റ്റ് 14ന് രാത്രി ഫിഷിംഗ് ബോട്ടിന്റെ ഗിയര്‍ ബോക്സ് തകരാറിലായി കടലില്‍ അകപ്പെടുകയായിരുന്നു. പൊന്നാനി സ്വദേശിയായ നാസറിന്റെ ഉടമസ്ഥതയിലുള്ള അല്‍- ജുബൈരിയ ഫിഷിംഗ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടിലെ സ്രാങ്കായ നജീബ് , ഹബീബ്, ഹുസൈന്, സമീര്‍, റാഫിക്, ഹാരിസ്, ഹാബിദ് എന്നീ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്.
രാത്രി മറ്റൊരു ബോട്ടില്‍ കെട്ടിവലിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് രാവിലെ മറ്റൊരു ബോട്ടില്‍ കെട്ടിവലിച്ചു കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് കോസ്റ്റല്‍ ഗാര്‍ഡിന്റെ കപ്പല്‍ വഴി കരയിലെത്തിച്ചു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]