മലപ്പുറം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മലപ്പുറം: കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അമിത് മീണ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അങ്കണവാടികള്‍ക്കും, മദ്രസകള്‍ക്കും അവധി ബാധകമാണ്.
കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകകയാണ്. ജില്ലയുടെ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഒട്ടേറെ വീടുകളും, സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. കാലവര്‍ഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തി പ്രാപിച്ച് വരികയാണ്. കിഴക്കന്‍ മേഖലയില്‍ ഇപ്പോഴും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ചാലിയാര്‍, കരുവാരക്കുണ്ട് മേഖലകളില്‍ കൂടുതല്‍ കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറി കഴിഞ്ഞു.
ജില്ലയിലെ മഴക്കാല ദുരിതം നേരിട്ട മേഖലകള്‍ നാളെ സുരേഷ് ഗോപി എം പി സന്ദര്‍ശിക്കും. കരുവാരക്കുണ്ട്, നിലമ്പൂര്‍ മേഖലകളിലാണ് സന്ദര്‍ശനം.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




