മരുമകളോട് മോശമായി പെരുമാറിയ ബസ് ജീവനക്കാരെ ചോദ്യംചെയ്യുന്നതിനിടയില്‍ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു

മരുമകളോട് മോശമായി പെരുമാറിയ ബസ് ജീവനക്കാരെ ചോദ്യംചെയ്യുന്നതിനിടയില്‍ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു

 

മഞ്ചേരി: മരുമകളോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി എടത്തൊടി സുകുമാരന്‍(55) ആണ് മരിച്ചത്. ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു. ഇന്നലെ രാവിലെ കരുവാരക്കുണ്ട് ബസ് സേ്റ്റാപ്പിലാണ് സംഭവം.

കഴിഞ്ഞ ദിവസം സുകുമാരന്റെ മരുമകളോട് ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയതായി പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ മക്കളും സുഹൃത്തുക്കളുമൊപ്പം ബസ് തടഞ്ഞ് ജീവനക്കാരോട് സംസാരിക്കുന്നതിനിടെ സുകുമാരന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗിരിജ. മക്കള്‍: ദിലീപ്, വൈശാഖന്‍.

Sharing is caring!