സൗദിയിലെ താമസ സ്ഥലത്ത് രണ്ടു മലപ്പുറം സ്വദേശികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

സൗദിയിലെ താമസ സ്ഥലത്ത് രണ്ടു മലപ്പുറം സ്വദേശികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മലപ്പുറം: സൗദിയില്‍ താമസസ്ഥലത്ത് രണ്ടു മലപ്പുറം സ്വദേശികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സഊദിയിലെ ഷറൂറയിലാണ് മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി മല്ലിശേരി വീട്ടില്‍ ഓമനകുട്ടന്‍ (42), തിരൂര്‍ കുറ്റിപ്പാല, ആദൃശ്ശേരി സ്വദേശി പറമ്പന്‍ വീട്ടില്‍ ബീരാന്‍(40) എന്നിവരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇവര്‍ താമസിച്ച റൂമില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് സ്പോണ്‍സറെ അറിയിക്കുകയും തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്ന ഇവര്‍ താമസിച്ച റൂമിന്റെ വാതില്‍ പോലീസ് എത്തി ചവിട്ടി പൊളിച്ച് അകത്തു കടന്നപ്പോഴാണ് രണ്ടു പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പോലീസ് അന്വേഷം ആരംഭിച്ചിട്ടുണ്ട്. ആറുവര്‍ഷത്തോളമായി ഓമനകുട്ടന്‍ ഷറൂറയില്‍ ജോലിചെയ്യുന്നു. പിതാവ്: ഭാസ്‌ക്കരന്‍. മാതാവ്: കല്യാണി. ഭാര്യ: രജനി. മക്കള്‍: അരുണ്‍, ധന്യ, ഐഷര്യ.

ഏഴ് വര്‍ഷമായി ഷറൂറയില്‍ ജോലി ചെയ്തു വരികയായിരുന്ന ബീരാന്‍ മൂന്നര വര്ഷം മുന്‍പാണ് അവധിക്ക് നാട്ടില്‍ പോയി വന്നത്. ഈ മാസം നാട്ടില്‍ പോകാനിരുന്നതാണ്. പിതാവ്: പരേതനായ കുഞ്ഞഹമ്മദ്. മാതാവ്: ഫാത്തിമ. ഭാരൃ: സകീനത്ത്. മകള്‍: മിന്ഹ ഫാത്തിമ. സഹോദരന്മാ്ര്: കുഞ്ഞഹമ്മദ് ഷാഫി, നസീര്‍, സഹോദരിമാര്‍: ഫായിസ, സൈനബ.മൃതദേഹങ്ങള്‍ ഷറൂറ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Sharing is caring!