എടപ്പാള്‍ തിയേറ്റര്‍ പീഡനം, പ്രതികള്‍ക്ക് ജാമ്യം
മഞ്ചേരി: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതാണ് ജാമ്യം ലഭിക്കാന്‍ കാരണമായത്.
ഏറെ കോളിളക്കം സൃഷ്ടിച്ച എടപ്പാള്‍ തീയ്യേറ്റര്‍ പീഡനക്കേസിലെ പ്രതികള്‍ക്കാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ചുമതലയുള്ള അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജാമ്യം അനുവദിച്ചത്.
ഒന്നാം പ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60), രണ്ടാംപ്രതി കുട്ടിയുടെ മാതാവ് എന്നിവര്‍ക്കാണ് ജഡ്ജി എ വി നാരായണന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2018 ഏപ്രില്‍ 18നാണ് കേസിന്നാസ്പദമായ സംഭവം.
RECENT NEWS
ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് പിഞ്ചുകുഞ്ഞിനെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. ഒരു വയസ്സും ഒരു മാസവും പ്രായമുള്ള കുട്ടിയാണ്. പുറത്തെ [...]