മന്ത്രി കെ.ടി ജലീല്‍ ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി

മന്ത്രി കെ.ടി ജലീല്‍ ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി

മലപ്പുറം: മഴക്കാലകെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ിധിയിലേക്ക് സംഭാവന നല്‍കി

ഇതുസംബന്ധിച്ചു അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലുള്ള കുറിപ്പ് ഇങ്ങിനെ:

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. അശരണരും നിരാലംബരുമായ ആയിരക്കണക്കിനാളുകളാണ് എല്ലാം നഷ്ട്ടപ്പെട്ട് ദുരിതക്കയത്തില്‍
കഴിയുന്നത്. ഇവര്‍ക്ക് കൈത്താങ്ങാവല്‍ നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്.ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുകയാണ്. ദുരിതബാധിതരെ സഹായിക്കുവാന്‍ ഏറ്റവും യോജ്യമായ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയാണ്. കഷ്ടപ്പാടും പ്രയാസവും അനുഭവിക്കുന്ന മുഖങ്ങള്‍ മാത്രമേ അവിടെ ഉണ്ടാകൂ. മറ്റൊന്നും ദുരിതാശ്വാസനിധിയുടെ വിനിയോഗത്തില്‍ പരിഗണനാ വിഷയമാകില്ല.
ആരെങ്കിലും എന്തെങ്കിലും സഹായം ദുരിതബാധിതര്‍ക്ക് നല്കാനുദ്ദേശിക്കുന്നുവെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുക. ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപം നമ്മള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവാക്കുന്ന ഓരോ ചില്ലറ തുട്ടുമായിരിക്കും. എന്നെങ്കിലും
നമുക്കൊരു സഹായം ആവശ്യമായി വന്നാല്‍ അന്ന് നമ്മെ സഹായിക്കുവാനും ഒരുപാട് കൈകള്‍ നീണ്ട് വരണമെങ്കില്‍ ആശയറ്റവര്‍ക്ക് ആശ്രയമാകാന്‍

Sharing is caring!