ബലിപെരുന്നാള്‍ ഓഗസ്റ്റ് 22ന് ബുധനാഴ്ച്ച

ബലിപെരുന്നാള്‍ ഓഗസ്റ്റ് 22ന് ബുധനാഴ്ച്ച

മലപ്പുറം: ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് ബലിപ്പെരുന്നാള്‍ ആഗസ്ത് 22നായിരിക്കുമെന്ന് കോഴിക്കോട് ഖാസി അറിയിച്ചു. കാപ്പാടാണ് മാസപ്പിറവി കണ്ടത്. ദുല്‍ഹിജ്ജ ഒന്ന് തിങ്കളാഴ്ചയും, ബലി പെരുന്നാള്‍ 22ന് ബുധനാഴ്ചയും ആണെന്ന് പാണക്കാട് ഹൈദരലി തങ്ങളും കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും കാപ്പാട് ഖാസി പി.കെ അഹ്മദ് ശിഹാബുദ്ധീന്‍ ഫൈസിയും ഉറപ്പിച്ചു..

ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 22 ബുധനാഴ്ച്ച ആയിരിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു

Sharing is caring!