കരിപ്പൂരിന്റെ പുനര്‍ജനി: പികെ കുഞ്ഞാലിക്കുട്ടി എംപിക്ക് സൗദി പ്രവാസികളുടെ സ്‌നേഹാദരം

കരിപ്പൂരിന്റെ പുനര്‍ജനി: പികെ കുഞ്ഞാലിക്കുട്ടി എംപിക്ക് സൗദി പ്രവാസികളുടെ സ്‌നേഹാദരം

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കാന്‍ നേതൃത്വം നല്‍കുന്ന വിമാനത്താവള അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ പികെ കുഞ്ഞാലിക്കുട്ടി എംപിക്ക് സൗദി പ്രവാസി സമൂഹത്തിന്റെ സ്‌നേഹാദരം. റണ്‍വേ റീ കാര്‍പറ്റിങ്ങിന് ശേഷവും ജംബോ വിമാന സര്‍വീസിനു അനുമതി നല്‍കാതിരുന്നത് സൗദി പ്രവാസികളെയും ഹജ്ജ് ഉംറ തീര്‍ത്ഥാടകരെയുമാണ് ഏറെ ബാധിചിരുന്നത്. കേന്ദ്ര സര്‍ക്കാറിന്റെയും സിവില്‍ ഏവിയേഷന്‍ മന്ത്രലയത്തിന്റെയും മുന്നില്‍ വിഷയത്തിന്റെ ഗൗരവം ബോധിപ്പിക്കാന്‍ നിരന്തരം പികെ കുഞ്ഞാലിക്കുട്ടി നടത്തിയ നീക്കങ്ങളെ സൗദി പ്രവാസികള്‍ക്ക് വേണ്ടി അഭിനന്ദിക്കുന്നതായി മലപ്പുറത്ത് നടന്ന ചടങ്ങില്‍ സൗദി കെഎംസിസി നേതാക്കള്‍ പറഞ്ഞു.

ജംബോ വിമാന സര്‍വീസ് പുനഃസ്ഥാപിക്കാന്‍ പരിശ്രമിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, എംകെ രാഘവന്‍ എംപി, പിവി അബ്ദുല്‍ വഹാബ് എംപി എന്നിവരെയും പ്രവാസി നേതാക്കള്‍ നന്ദി അറിയിച്ചു.

ജിദ്ദ കെഎംസിസി പ്രസിഡന്റ് അഹമ്മദ് പാലയാട്ട് പി.കെ കുഞ്ഞാലിക്കുട്ടി എംപിയെ ഷാള്‍ അണിയിച്ചു. മുസ്‌ലിം ലീഗ് നേതാക്കളായ കെപിഎ മജീദ്, യു.എ ലത്തീഫ്, എംഎ റസാക്ക് മാസ്റ്റര്‍, സൗദി കെഎംസിസി നേതാക്കളായ പഴേരി കുഞ്ഞിമുഹമ്മദ്, പിടി മുഹമ്മദ്, സികെ ഷാക്കിര്‍, ഇസ്മായില്‍ മുണ്ടകുളം, വിപി അബ്ദു റഹ്മാന്‍, ഷൌക്കത്ത് ഒഴുകുര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Sharing is caring!