കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതി നാല് കിലോ കഞ്ചാവുമായി വീണ്ടും എക്‌സൈസിന്റെ പിടിയില്‍

കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതി നാല് കിലോ കഞ്ചാവുമായി  വീണ്ടും എക്‌സൈസിന്റെ പിടിയില്‍

ചങ്ങരംകുളം:കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതി നാല് കിലോ കഞ്ചാവുമായി വീണ്ടും എക്‌സൈസിന്റെ പിടിയില്‍.
പൊന്നാനി സ്വദേശി കുഞ്ഞുമൂസാക്കാനകത്ത് ബാത്തിയണ്ണന്‍ എന്ന ബാദിഷ (35)ആണ് നാല് കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്
കഴിഞ്ഞമാസം നാല് കിലോ കഞ്ചാവുമായി പിടികൂടിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു ഇയാള്‍ രക്ഷപ്പെടുകയായിരുന്നു തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ കോയമ്പത്തൂരില്‍ നിന്നും കമ്പം തേനി ഭാഗങ്ങളില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്നു പൊന്നാനിയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തിവരികയായിരുന്നു. വിവരം മനസ്സിലാക്കിയ എക്‌സൈസ് സംഘം ഇയാള്‍ കഞ്ചാവ് വില്‍പനക്ക് ഇറങ്ങിയ സമയത്ത് ഇയാളെ പിടികൂടുകയായിരുന്നു.
ഇയാളില്‍ നിന്ന് ഒരു വടിവാളും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
എക്‌സൈസ് സബാസ്റ്റ്യന്‍ എ പ്രിവന്റീവ് ഓഫീസര്‍ ജാഫര്‍ കെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രമോദ് വിപി, പ്രമോദ് പിപി പ്രഫുല്ല ചന്ദ്രന്‍ മോഹന ദാസന്‍ ഗിരീഷ് രജിത ടികെ ജ്യോതി ടികെ സനല്‍കുമാര്‍, ബാലന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് ഇയാളെ വലയിലാക്കിയത്.
പ്രതിയെ പൊന്നാനി ഖഎഇങ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Sharing is caring!