പി കെ ബഷീര്‍ എം എല്‍ ഇടപെട്ടു; മൂര്‍ക്കനാട് പാലം നിര്‍മിക്കാന്‍ സൈന്യം ഇറങ്ങും

അരീക്കോട്: ഊര്‍ങ്ങാട്ടിരി-അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂര്‍ക്കനാട് നടപ്പാലം സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗം താല്‍ക്കാലികമായി പുനസ്ഥാപിക്കുമെന്ന് പി കെ ബഷീര്‍ എം എല്‍ എ. സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗം പാലം നന്നാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എം എല്‍ എയുടെ അഭ്യര്‍ഥന മാനിച്ച് ജില്ലാ കലക്ടര്‍ അമിത് മീണ പാലം നന്നാക്കണമെന്ന് മഴക്കാല ദുരന്തം നേരിടാനെത്തിയ സൈന്യത്തോട് ആവശ്യപ്പെടുകയായിരുന്നു.
തോണി അപകടത്തെ തുടര്‍ന്ന് ഈ ഭാഗത്ത് നിര്‍മിച്ച നടപ്പാലം കഴിഞ്ഞ ദിവസത്തെ ശക്തമായ ഒഴുക്കില്‍ ഒലിച്ചു പോയിരുന്നു. ഇന്നലെ പി കെ ബഷീര്‍ എം എല്‍ എ സ്ഥലം സന്ദര്‍ശിക്കുകയും, പാലം നന്നാക്കാനുള്ള ശ്രമം ആരംഭിക്കുകയുമായിരുന്നു. എം എല്‍ എയുടെ ശ്രമഫലമായി ദുരിതാശ്വാസ മേഖലയിലെത്തിയ സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗം പാലം സന്ദര്‍ശിച്ചു. താല്‍ക്കാലികമായി പാലം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം സൈന്യം ആരംഭിക്കുമെന്ന് എം എല്‍ എ പറഞ്ഞു. ഇതിനുള്ള എസ്റ്റിമേറ്റ് സൈന്യത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]