കേരള പ്രവാസി ലീഗ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നിവേദനം നല്കി
ന്യൂഡല്‍ഹി: പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള പ്രവാസി ലീഗ് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജിന് നിവേദനം സമര്‍പ്പിച്ചു. പ്രവാസി ലീഗ് ആവശ്യപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ച ശേഷം നീതിപൂര്‍വം പരിഹാരം കാണുമെന്ന് മന്ത്രി അറിയിച്ചു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരുടെ സാന്നിധ്യത്തില്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് എസ്.വി അബ്ദുല്ല, ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍, ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ വൈസ്പ്രസിഡന്റ് പി.എം.കെ കാഞ്ഞിയൂര്‍ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




