ഒഴുക്കില്‍പ്പെട്ട് കാണാതായ പാണ്ടിക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
മഞ്ചേരി :കൂട്ടുകാര്‍ക്കൊപ്പം പട്ടാമ്പി പുഴയില്‍ മീന്‍ പിടിക്കാന്‍ പോയി
ഒഴുക്കില്‍ പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാണ്ടിക്കാട്
വെള്ളുവങ്ങാട് പരേതനായ കുട്ടശ്ശേരി ചീനിക്കല്‍ മൊയ്ദീന് കുട്ടി യുടെ
മകന് അബ്ദുസലാ(31)മിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ
11മണിയോടെ ഭാരതപ്പുഴയില്‍ കുറ്റിപ്പുറം പാലത്തിനടിയിലൂടെ ഒഴുകി വരുന്ന
നിലയിലായിരുന്നു.
മാതാവ്, പാത്തുട്ടി. ഭാര്യ, ബഹിയ പര്വീന്. നാലു വയസുള്ള മുഹമ്മദ്
ഷഹ്സാന് ഏക മകനാണ്. സഹോദരങ്ങള്‍, അബ്ദുല്‍ റസാഖ്, ഉമ്മുല്‍ വാഹിദ,
ഉമൈമത്, ഉമ്മുഹബീബാ.
RECENT NEWS
സുരേഷ്ഗോപിയുടെ അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം
മലപ്പുറം: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കേന്ദ്രമന്ത്രി സുരേഷ്ഗോപി തുടരുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് കേരളാ പത്രപ്രവര്‍ത്തക യൂണിയന് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. കെ.യു.ഡബ്ല്യൂ.ജെ [...]