നിലമ്പൂര്‍ താലൂക്കിലും ഏറനാട്ടെ അഞ്ചും, കൊണ്ടോട്ടിയിലെ നാലും പഞ്ചായത്തുകളില്‍ വെള്ളി അവധി

നിലമ്പൂര്‍ താലൂക്കിലും ഏറനാട്ടെ അഞ്ചും, കൊണ്ടോട്ടിയിലെ നാലും പഞ്ചായത്തുകളില്‍ വെള്ളി അവധി

മലപ്പുറം: ശക്തമാത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ താലൂക്ക്, ഏറനാട് താലൂക്കിലെ അഞ്ച് പഞ്ചായത്തുകള്‍, കൊണ്ടോട്ടി താലൂക്കിലെ നാല് പഞ്ചായത്തുകള്‍ ,എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അമിത് മീണ നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചു. അംഗന്‍വശ ടികള്‍ക്കും അവധി ബാധകമാണ്. ഏറനാട് താലുക്കിലെ എടവണ്ണ ഊര്‍ങ്ങാട്ടിരി ,അരീക്കോട്, കീഴുപറമ്പ് ,പാണ്ടിക്കാട് കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്.വാഴയൂര്‍.മുതുവല്ലൂര്‍, ചീക്കോട് പഞ്ചായത്തുകളിലാണ് അവധി.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അവധി മൂലം നഷ്ടപ്പെടുന്ന അധ്യായനം ദിവസം ക്രമീകരിക്കുന്നതിനാവശ്വമായ നടപടി വിദ്യാഭ്യാസ അധികൃതര്‍ സ്വീകരിക്കേണ്ടതാണന്നും കലക്ടര്‍ അറിയിച്ചു.

Sharing is caring!