ജില്ലാ കലക്ടര്‍ അറിയാന്‍… താങ്കളുടെ ബംഗ്ലാവിന് പിറകിലൂടെ ഞങ്ങള്‍യാത്രചെയ്യുന്നത് ജീവന്‍ പണയം വെച്ചാണ്

ജില്ലാ കലക്ടര്‍ അറിയാന്‍… താങ്കളുടെ ബംഗ്ലാവിന് പിറകിലൂടെ ഞങ്ങള്‍യാത്രചെയ്യുന്നത് ജീവന്‍ പണയം വെച്ചാണ്

മലപ്പുറം: മലപ്പുറം ജില്ലാ കലക്ടര്‍ അറിയാന്‍…
താങ്കളുടെ ബംഗ്ലാവിന് പിറകിലൂടെ ഞങ്ങള്‍യാത്രചെയ്യുന്നത് ജീവന്‍ പണയം വെച്ചാണ്,
മലപ്പുറം കലക്ടറുടെ ബംഗളാവിന് പിറകിലൂടെയുള്ള ജീവന്‍ പണയംവെച്ചുള്ള യാത്രയെ കുറിച്ച് കലക്ടര്‍ക്ക് കത്തെഴുതിയത് മലപ്പുറം നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ ആണ്. ഇതുവഴിയു്ള്ള യാത്രാദുരിതത്തെ കുറിച്ച് ഹാരിസ് ഫേസ്ബുക്കില്‍ എഴുയ കത്തിന്റെ പൂര്‍ണ രൂപം താഴെ:

ബഹു.ജില്ലാകലക്ടര്‍
ഇനിയെങ്കിലും ശ്രദ്ധിക്കുക

താങ്കളുടെ ബംഗ്ലാവിന് പിറകിലൂടെ ജീവന്‍ പണയം വെച്ചാണ് ഞങ്ങളും മക്കളും യാത്ര ചെയ്യുന്നത്. ആലുംകുണ്ട് – താമരക്കുഴി- ഉമ്മത്തൂര്‍ റോഡിലെ യാത്ര ചുരം യാത്രയെക്കാള്‍ ഭയാനകം. ബംഗ്ലാവിലെ തൊടിയില്‍ നിന്നും ഏത് നിമിഷവും നിലം പൊത്താവുന്ന പത്തോളം മരങ്ങള്‍. തൊട്ടു മുന്നില്‍ താമരക്കുഴിയിലേക്ക് മൊത്തമുള്ള വൈദ്യംതി ലൈന്‍. ഡമോക്ലസസിന്റെ വാള്‍ പോലെ വന്‍ മരങ്ങള്‍ റോഡിലേക്ക് . സ്‌കൂള്‍ കുട്ടികളടക്കം നൂറു കണക്കിന് ആളുകളാണ് ഇതു വഴി യാത്ര ചെയ്യുന്നത്. കോഡൂര്‍ പഞ്ചായത്തിലെ ഉമ്മത്തൂര്‍, പരുവമണ്ണ, പെരിങ്ങോട്ടുപുലം, ചാത്താല്‍, ചട്ടിപറമ്പ് , ചെമ്മകടവ്, ചോലക്കല്‍,
എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്. മിനുട്ടുകള്‍ ഇടവിട്ട് വാഹനങ്ങളും ഇത് വഴി കടന്നു പോവുന്നു.

ജില്ലാ കലക്ടറുടെ മൂക്കിന് താഴെയുള്ള ഈ മരം വെട്ടാന്‍ 2016 ഡിസംബറില്‍ കുന്നുമ്മല്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി
കലക്ടര്‍ക്ക് നിവേദനം നല്‍കിയതാണ്. ഇന്നു വരെ ഒരു നടപടിയുമില്ല.
ഇടയ്ക്കിടെ പ്രകൃതിയുടെ വികൃതി കൊണ്ട് ഓരോന്നായി മരങ്ങള്‍ കടപുഴകുന്നുണ്ടെന്ന് മാത്രം.
ഇന്ന് രാവിലെയും വീണു. ഗതാഗതം തടസ്സപ്പെട്ടു.
ബഹു . ജില്ലാ കലക്ടര്‍
പ്ലീസ്
ഉടന്‍ നടപടിയെടുക്കുക.
ഹാരിസ് ആമിയന്‍
(നഗരസഭാ കൗണ്‍സിലര്‍)

Sharing is caring!