കൈക്കൂലി കൊടുക്കാത്തതിനാല് രോഗിക്ക് പ്രാകൃത ശസ്ത്രക്രിയ, ഇരയായത് മലപ്പുറം മൂക്കുതല സ്വദേശി
തിരൂര്: കൈക്കൂലി കൊടുക്കാത്തതിനാല് രോഗിക്ക് ഡോക്ടറുടെ പ്രാ കൃത ശസ്ത്രക്രിയ. നടക്കാന് പോലുമാവാത്ത അവസ്ഥയിലെത്തിച്ച ഡോക്ടര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്പത്തിരണ്ടുകാരന് മനുഷ്യാവകാശ കമ്മീഷനില് പരാതിപ്പെട്ടു.മൂക്കുതല ചേലക്കാട് മാളിയേക്കല് അബൂള് ലത്തീഫാണ് തൃശൂര് മെ ഡിക്കല് കോളേജിലെ യൂറോളജി സര്ജന് രാജേഷിനെതിരെ പരാതിയുമായി എത്തിയത്.2018 ഏപ്രില് രണ്ടിനാണ് ലത്തീഫ് മെഡിക്കല് കോളേജില് ചെന്നത്. പിന്നീട്നാലാം തിയ്യതി നടത്തിയ പരിശോധനയില് രണ്ടു കിഡ്നിയിലും കല്ല് കണ്ടെത്തി .14 ന് ഓപ്പറേഷന് തിയ്യതിയും തീരുമാനിച്ചു. സ്വകാര്യ ആശുപത്രിയില് 15,000 രൂപയില് ചെയ്യുന്ന ഓപ്പറേഷനാണെന്നും 5000 രൂപ വേണമെന്നും ഡോക്ടര് ആവശ്യപ്പെട്ടു. 1000 രൂപ നല്കിയെങ്കിലും ഡോക്ടര് തൃപ്തനായില്ലെന്ന് അബ്ദുള് ലത്തീഫ് പറഞ്ഞു. ഇതിനിടെ ഒരു കല്ല് സ്വാഭാവിക രീതിയില് പോയി.ഓപ്പറേഷന് സമയത്ത് മരവിപ്പിക്കുക പോലും ചെയ്യാതെ പച്ചയ്ക്ക് കീറി മുറിച്ച് അസഹ്യവേദനയുണ്ടാക്കി. പിറ്റേന്ന് നീരുവന്ന് വീര്ത്തു.ഡോക്ടര് യാതൊരു വിധത്തിലും ദയ കാണിച്ചില്ല. എഴുന്നേല്ക്കാനാവാതെ കിടപ്പിലുമായി.പിന്നീടു നടത്തിയ പരിശോധനയില് കല്ല് ഓപ്പറേഷനിലൂടെ നീക്കം ചെയ്തില്ലെന്നും കണ്ടെത്തി .ഇതിനെ തുടര്ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]