സമസ്തയുടെ സ്വദേശി ദര്‍സുകള്‍ വ്യാപിപ്പിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനം

സമസ്തയുടെ  സ്വദേശി ദര്‍സുകള്‍  വ്യാപിപ്പിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനം

ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ കീഴില്‍ സംസ്ഥാനത്തിനകത്തും പുറത്തും പ്രവര്‍ത്തിച്ചുവരുന്ന സ്വദേശി ദര്‍സുകള്‍ വ്യാപിപ്പിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സ്വദേശി ദര്‍സ് മുദരിസുമാരുടെ ശില്‍പശാല തീരുമാനിച്ചു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, മൂല്യനിര്‍ണയം എന്നിവ ഏകോപിക്കാനും വിദ്യാര്‍ത്ഥി ഫെസ്റ്റ് ഉള്‍പ്പെടെ വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കാനും നിര്‍ദേശിച്ച ശില്‍പശാല തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കെ. ഉമര്‍ ഫൈസി ചെയര്‍മാനും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് കണ്‍വീനറുമായ അക്കാദമിക് സമിതിക്ക് രൂപം നല്‍കി.
ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് ഉല്‍ഘാടനം ചെയ്തു. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജറല്‍ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം അദ്ധ്യക്ഷത വഹിച്ചു. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് വിഷയാവതരണം നടത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എ.കെ. ആലിപ്പറമ്പ്, ഓ.എം. ഷരീഫ് ദാരിമി, ഇസ്മായീല്‍ ഹുദവി, ടി.എച്ച്. അബ്ദുല്‍ അസീസ് ബാഖവി എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!