കനത്ത മഴ: നിലമ്പൂര്‍ താലൂക്കില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി

കനത്ത മഴ: നിലമ്പൂര്‍ താലൂക്കില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി

 

നിലമ്പൂര്‍: കനത്ത മഴയെ തുടര്‍ന്നു നിലമ്പൂര്‍ താലൂക്കിലെ വിദ്യാലയങ്ങള്‍ക്കു ജില്ലാ കളക്ടര്‍ ഇന്നു അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി തുടങ്ങിയ മഴ
ശമനമില്ലാതെ തുടരുകയാണ്. കെഎന്‍ജി റോഡിലെ വെളിയന്തോട്, ജനതപടി, മിനര്‍വപടി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ബസുകള്‍
മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. മഞ്ചേരി, പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസുകള്‍ റെയില്‍വേ വഴി ചുറ്റിയാണ് പുതിയ ബസ്റ്റാന്റിലേക്ക് എത്തുന്നത്. മലയോര മേഖലയിലുണ്ടായ മണ്ണിടിച്ചിലിനെതുടര്‍ന്നു നിലമ്പൂര്‍ -കക്കാടംപൊയില്‍ – തിരുവമ്പാടി ബസ് വെണ്ടേക്കുംപൊയിലില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പ്രദേശത്തെ ചാലിയാര്‍, കുറുവന്‍പുഴ, കാഞ്ഞിരപ്പുഴ, പുന്നപ്പുഴ, കലക്കന്‍പുഴ, കരിമ്പുഴ, ചെറുപുഴ, കുതിരപ്പുഴ, തോട്ടപ്പുഴ തുടങ്ങിയവ നിറഞ്ഞൊഴുകയായാണ്. മഴ തുടരുന്നത് ആശങ്ക്‌യ്ക്കിടയാക്കുന്നു.

Sharing is caring!