17കാരനെ കഞ്ചാവ് നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍

17കാരനെ കഞ്ചാവ് നല്‍കി പ്രകൃതി  വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടി ആലുങ്ങല്‍ 17കാരനെ കഞ്ചാവ് നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ആലുങ്ങല്‍ ബീച്ച് സ്വദേശിയായ പോക്കുവിന്റെ പുരക്കല്‍ സൈദ് കോയ(54) എന്നയാളെയാണ് പരപ്പനങ്ങാടി എസ്.ഐ രഞ്ജിത്ത് കെ.ആറും സംഘവും പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.അരീക്കോട് സ്വദേശിയായ ആണ്‍കുട്ടിയുടെ സുഹൃത്തിന്റെ പിതാവാണ് അറസ്റ്റിലായ പ്രതി. അവധി ദിവസം സുഹൃത്തിന്റെ പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയപ്പോഴാണ് പീഡനത്തിനിരയായത്.എസ്.ഐ രഞ്ജിത്ത് കെ ആറും അഡിഷണല്‍ എസ് ഐ അനില്‍ കുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സഹദേവന്‍, ഷിജിത്ത്, വിനീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ആലുങ്ങല്‍ ബീച്ചില്‍ വച്ച് അറസ്റ്റ് ചെയ്തത് .പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Sharing is caring!