പഞ്ചായത്ത് കിണറ്റില്‍ വീണ് മദ്ധ്യവയസ്‌കന്‍ മരിച്ചു

പഞ്ചായത്ത് കിണറ്റില്‍ വീണ് മദ്ധ്യവയസ്‌കന്‍ മരിച്ചു

മഞ്ചേരി: മദ്ധ്യവയസ്‌കനെ പഞ്ചായത്ത് കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴ തിരുമേനി മാത്യുവിന്റെ മകന്‍ രാജു വെളിയത്ത് (54) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് പയ്യനാട് പിലാക്കല്‍ കമ്പത്തുള്ള പഞ്ചായത്ത് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസും അഗ്നി ശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. ജയശ്രീയാണ് ഭാര്യ. മകന്‍: സൂരജ്. മഞ്ചേരി അഡീഷണല്‍ എസ് ഐ നസ്‌റുദ്ദീന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Sharing is caring!