പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ തനിക്ക് ഭ്രാന്തില്ലെന്ന് മന്ത്രി കെ.ടി ജലീല്‍

പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ തനിക്ക് ഭ്രാന്തില്ലെന്ന് മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി കെ.ടി ജലീല്‍. ‘ഇന്ത്യന്‍ സെക്കുലര്‍ ലീഗ്’ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി കെ.ടി ജലീലിന്റെ പ്രതികരണം

റിപ്പോര്‍ട്ടര്‍: ഇന്ത്യന്‍ സെക്കുലര്‍ ലീഗ് എന്ന പാര്‍ട്ടിയുമായി മുന്നോട്ടു പോകുന്നുണ്ടോ?

മന്ത്രി: ഏയ്, എനിക്ക് ഭ്രാന്തുണ്ടോ

റിപ്പോര്‍ട്ടര്‍: അങ്ങനെ ഒരു സൂചന കിട്ടിയിട്ടുണ്ട്

മന്ത്രി: ഏയ്, എന്തിനാ അത് വെറുതേ..

റിപ്പോര്‍ട്ടര്‍: മറ്റ് എം.എല്‍.എമാരുമായി ചേര്‍ന്ന് പാര്‍ട്ടി രൂപീകരിക്കുന്നുണ്ടോ?

മന്ത്രി: ഏയ്, നെവര്‍ നെവര്‍..

മുന്നണിക്കു പുറത്തുനില്‍ക്കുന്ന ഇടത് അനുകൂല പാര്‍ട്ടികളെ കൂടെക്കൂട്ടി ജലീല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത. ഇന്ത്യന്‍ നാഷണല്‍ ലീഗ്, പി.ടി.എ റഹീമിന്റെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, അബ്ദുന്നാസര്‍ മഅ്ദനിയുടെ പി.ഡി.പി എന്നിവയെ ലയിപ്പിച്ച് പാര്‍ട്ടി രൂപീകരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

Sharing is caring!