മലപ്പുറം എം.എസ്.പിയിലെ ട്രെയിനിങ്ങിലുള്ള പോലീസുകാരന്‍ ട്രെയ്‌നിന് തലവെച്ച് ആത്മഹത്യചെയ്തു

മലപ്പുറം എം.എസ്.പിയിലെ ട്രെയിനിങ്ങിലുള്ള പോലീസുകാരന്‍ ട്രെയ്‌നിന് തലവെച്ച് ആത്മഹത്യചെയ്തു

മേലാറ്റൂര്‍: മലപ്പുറം എം.എസ്.പിയിലെ ട്രയിനിങ്ങിലുള്ള പോലീസുകാരന്‍ ട്രെയ്‌നിന് തലവെച്ച് ആത്മഹത്യചെയ്തു
കരുളായി അത്തിക്കല്‍ ചിറയില്‍ ചെറിയാന്റെ മകന്‍ ലിജു (25 ) ണ് മേലാറ്റൂര് വെച്ച് ട്രയിന്‍ തട്ടി മരിച്ചത്. കഴിഞ്ഞ ഡിസംബറില്‍ പോലീസ് സേനയില്‍ ചേര്‍ന്ന് എട്ട് മാസം ട്രെയിനിങ്ങ് പൂര്‍ത്തീകരിച്ച ലിജു കഴിഞ്ഞ ദിവസം പി.എസ്.സി പരീക്ഷ എഴുതാനാണ് കരുളായിലുള്ള വീട്ടിലെത്തിയത്. എന്നാല്‍ പരീക്ഷ എഴുതാതെ മലപ്പുറം എം.എസ് പി യിലേക്കുള്ള യാത്രയിലാണ് ആത്മഹത്യചെയ്‌തെന്ന് പറയുന്നു.
ഇന്നലെ വൈകിട്ട് 3.30ഓടെ മേലാറ്റൂര്‍ റെയില്‍വെ സ്‌റ്റേഷനു സമീപത്തെ പാളത്തിലാണ് സംഭവം. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറിലെ യാത്രക്കാരനായിരുന്ന ലിജോ നിലമ്പൂരില്‍ നിന്നാണ് ട്രെയിന്‍ കയറിയത്. തീവണ്ടി മേലാറ്റൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ പുറത്തിറങ്ങി പിറകോട്ടുനടന്നു പാളത്തില്‍ തല വയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു ബോഗികള്‍ മാത്രം കടന്നു പോകാന്‍ മാത്രമുള്ളപ്പോഴാണ് സംഭവം.

ക്യാമ്പില്‍ ഇദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും കണ്ടിരുന്നില്ലെന്നു സഹപ്രവര്‍ത്തകര്‍ അറിയിച്ചു. മാതാവ്: ഏലിയാമ്മ. സഹോദരി: ലിജിചെറിയാന്‍. മേലാറ്റൂര്‍ പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

Sharing is caring!