അവസാനം ആതിര കോട്ടയ്ക്കലില്‍ തിരിച്ചെത്തി

കോാട്ടക്കല്‍: എടരിക്കോട് ചുടലപ്പാറയില്‍ നിന്നും കാണാതായ ആതിര അവസാനം കോട്ടയ്ക്കലില്‍ തിരിച്ചെത്തി. ഇന്നലെ തൃശൂരില്‍ നിന്നും കണ്ടെത്തിയ ആതിരയെ കോ്ട്ടയ്ക്കല്‍ പോലീസാണ് തിരിച്ചുകൊണ്ടുവന്നത്. ഇന്ന് മലപ്പുറം മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും.
കഴിഞ്ഞ ജൂണ്‍ 27നായിരുന്നു ആതിരയെ കാണാതായത്. പുതുപ്പറമ്പ് കുറുകപ്പറമ്പില്‍ നാരായണന്റെ മകള്‍ ആതിര (18) വീട്ടില്‍ നിന്നും ഇറങ്ങി പിന്നീട് കാണാതാവുകയായിരുന്നു. തന്റെ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും ആതിര കൈയ്യില്‍ കരുതിയിരുന്നു. സംഭവദിവസം ആതിര രാവിലെ 10.20 ന് കോട്ടക്കലില്‍ താന്‍ പഠിച്ചിരുന്ന സ്വകാര്യസ്ഥാപനത്തില്‍ നിന്നും സര്‍ട്ടീഫിക്കറ്റ് വാങ്ങിക്കാനായി വീട്ടില്‍ നിന്നിറങ്ങി. തുടര്‍ന്ന് പതിനൊന്ന് മണിയോടെ തിരിച്ചെത്തി എസ്എസ്എല്‍സി, പ്ലസ്ടു, ആധാര്‍കാര്‍ഡ്, റേഷന്‍കാഡിന്റെ കോപ്പി എന്നിവയെടുത്ത് തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ഡിഗ്രിപ്രവേശനം കിട്ടിയിട്ടുണ്ടെന്നും അതിനായി പോവുകയാണെന്നും മാതാവിനോട് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ കോട്ടക്കലിലെ സ്ഥാപനത്തില്‍ പിപിടിസിക്കു ചേര്‍ന്ന ആതിര ഏതാനും മാസമാണ് കോളജില്‍ വന്നതെന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഇതു നേരത്തെ രക്ഷിതാക്കളെ അറിയിച്ചിരുന്നതായും സ്ഥാപനമേധാവി പറഞ്ഞിരുന്നു. ഒരുമാസത്തെ അന്വേഷണത്തിനിടെയാണ് ഇന്നലെ ആതിരയെ തൃശൂരില്‍ നിന്നും പോലീസ് കണ്ടെത്തിയത്. ഗുരുവായൂരിലും കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലും, സ്ഥാപിച്ച സിസിടിവിയില്‍ ആതിരയുടെ ദൃശ്യങ്ങള്‍ പതിഞ്ഞതാണ് അന്വേഷണത്തിന് സഹായകമായത്. കോട്ടയ്ക്കല്‍ എസ്‌ഐ അന്വേഷിച്ചിരുന്ന കേസ് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഡിവൈഎസ്പി ഹരിദാസിനായിരുന്നു അന്വേഷണ ചുമതല.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]