ഉബൈദുള്ള എം.എല്‍.എയുടെ അഭ്യര്‍ഥനമാനിച്ച് ഖാദിബോര്‍ഡ് ‘സാഹിബ്’ ഷര്‍ട്ട് ഇറക്കുന്നു
മലപ്പുറം: പി. ഉബൈദുള്ള എം.എല്‍.എയുടെ
അഭ്യര്‍ഥന മാനിച്ച് ഖാദിബോര്‍ഡ് സാഹിബ്’ ഷര്‍ട്ട് ഇറക്കുന്നു. ഖാദി ബോര്‍ഡ് വിപണയിലെത്തിച്ച സഖാവ് ഷര്‍ട്ടിന് പുറമെയാണ് ഇനി സാഹിബ് ഷര്‍ട്ടും വിപണയിലെത്തിക്കുന്നത്.
സഖാവ് ഷര്‍ട്ട് മത്രംപോരെന്ന മലപ്പുറം ഉബൈദുള്ള എം.എല്‍.എയുടെ അഭ്യര്‍ഥന മാനിച്ചാണ് മന്ത്രി കെ.ടി ജലീലിന്റെ പ്രഖ്യാപനം. മലപ്പുറത്ത് ഓണം പെരുന്നാള്‍ മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് എം.എല്‍.എ ഇത്തരത്തില്‍ ആവശ്യം ഉന്നയിച്ചത്.
അപ്പോള്‍തന്നെ മന്ത്രി ഇതിന് മറുപടിയും നല്കി. സഖാവിന’നോടൊപ്പം സ്വര്‍ണ നിറത്തോട് കൂടിയ ബട്ടണുകളോടെ മുഴകൈയന് തൂവള്ള ഷര്‍ട്ടും സാഹിബ് എന്ന പേരില്‍ ഇറക്കാമെന്നാണ് മന്ത്രി ജലീല്‍ പറഞ്ഞത്.
ഓണം- ബക്രീദ് ഖാദിമേളക്ക് ജില്ലയില്‍ ഇന്നലെയാണ് തുടക്കമായത്. ഓഗസ്റ്റ് ഒന്ന് മുതല്‍ 21 വരെയാണ് മേള നടക്കുന്നത്. കോട്ടപ്പടി ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് മേളയില്‍ ലഭിക്കും.
സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 50000 രൂപ വരെയുള്ള വസ്ത്രങ്ങള്‍ക്ക് വായ്പാ സൗകര്യവും മേളയില്‍ ലഭിക്കും. ആയിരം രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്. നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി വാഗണ്‍ ആര് കാറും രണ്ടാം സമ്മാനമായി അഞ്ച് പവന് സ്വര്‍ണനാണയവും മൂന്ന് സമ്മാനമായി രണ്ട് പേര്‍ക്ക് ഒരു പവന് സ്വര്‍ണവും നല്‍കും. ഖാദിയില്‍ നിര്‍മിച്ച പര്‍ദകള്‍ മേളയില്‍ ലഭിക്കും. ഖാദി ബോര്‍ഡ് ഈ വര്‍ഷം പുറത്തിറക്കിയ സഖാവ് ഷര്‍ട്ട് അടുത്ത ആഴ്ച മുതല്‍ മേളയില്‍ ലഭിക്കും.
പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് വൈസ് ചെയര്പേഴ്സന് ശോഭനാജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്, നഗരസഭാ ചെയര്പേഴ്സന് സി.എച്ച്. ജമീല, വൈസ് ചെയര്മാന് പെരുമ്പള്ളി സെയ്ത്, കൗണ്‍സിലര്‍മാരായ കെ.വി. വത്സല, ഒ. സഹേദവന്‍, ഖാദി പ്രൊജക്ട് ഓഫിസര്‍ കെ. സിയാവുദ്ദീന്, മാര്‍ക്കറ്റിങ് ഓഫിസര്‍ സി.പി. സുജാത എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]