കുഞ്ഞാലിക്കുട്ടി ചെന്നൈയിലെ ആശുപത്രിയിലെത്തി ഡി.എം.കെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു

കുഞ്ഞാലിക്കുട്ടി ചെന്നൈയിലെ ആശുപത്രിയിലെത്തി ഡി.എം.കെ  നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു

മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഡി എം കെ നേതാവ് കരുണാനിധിയെ ചെന്നൈ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ മകളും, എം പിയുമായ കനിമൊഴിയോട് ആരോഗ്യാവസ്ഥ ചോദിച്ചറിഞ്ഞ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന് ഉടന്‍ തന്നെ ആരോഗ്യം വീണ്ടെടുക്കാനാകട്ടെ എന്ന് ആശംസിച്ചു.

തമിഴ്നാട്ടില്‍ മുസ്ലിം ലീഗ് ഉള്‍പ്പെട്ട മുന്നണിയിലെ പ്രബല കക്ഷിയാണ് ഡി എം കെ. യു പി എ ക്ക് ശക്തി പകരുന്ന ദക്ഷിണ ഇന്ത്യയിലെ പ്രധാന പാര്‍ട്ടിയും. അതുകൊണ്ട് തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാണ് ഡി എം കെയും അതിന്റെ നേതാവ് കരുണാനിധിയുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീനും, മറ്റ് നേതാക്കള്‍ക്കും ഒപ്പമാണ് അദ്ദേഹം കരുണാനിധിയെ സന്ദര്‍ശിച്ചത്.

Sharing is caring!