ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുള്‍ വഹാബിന്റെ രണ്ടാമത്തെ മകന് കടപുഴകിയ തെങ്ങ് ദേഹത്ത് വീണ് മരിച്ചു

കൊണ്ടോട്ടി: ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റും ന്യൂനപക്ഷ ക്ഷേമ വികസന ധനകാര്യ കോര്പ്പറേഷന് ചെയര്‍മാനുമായ എ.പി.അബ്ദുള്‍ വഹാബിന്റെ രണ്ടാമത്തെ മകന് കടപുഴകിയ തെങ്ങ് ദേഹത്ത് വീണ് മരിച്ചു. അഫീഫ് അബ്ദുറഹ്മാന്(26) ആണ് മരിച്ചത്. അബ്ദുള്‍ വഹാബിന്റെ കണ്മുന്നില് വച്ച് ഇന്ന് വൈകിട്ട് മൊറയൂരിലാണ് അപകടം നടന്നത്.
കുടുംബസ്വത്തായ കൃഷിഫാമില്‍ തെങ്ങ് തടം തുറക്കുന്ന ജോലികളുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കൊപ്പം എത്തിയതായിരുന്നു പ്രൊഫ.എ.പി.അബ്ദുള്‍ വഹാബും അഫീഫും. തൊഴിലാളികള്‍ ജോലികഴിഞ്ഞ് മടങ്ങിയ സമയത്താണ് തെങ്ങ് കടപുഴകി അഫീഫിന്റെ ദേഹത്തേക്ക് വീണത്. അബ്ദുള്‍ വഹാബ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
അഫീഫിനെ ഉടന്‍ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മാതാവ്: റസിയ. സഹോദരങ്ങള്‍: ഹസീം, ജസീം, അബീദ് ഷഹീം.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]